General News

തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ല- തോമസ് ചാണ്ടി

Tue, Oct 31, 2017

Arabianewspaper 180
തനിക്കെതിരെ  ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ല- തോമസ് ചാണ്ടി

ഭൂമികയ്യേറ്റ ആരോപണം തനിക്കെതിരെയുള്ള ഗൂഡാലോചനയാണെന്നും തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ ഒരന്വേഷണ സംഘത്തിനും കഴിയില്ലെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി,


തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ശക്തമായ നിലപാട് എടുത്ത റവന്യു മന്ത്രിയുടെ പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രനെ വേദിയില്‍ ഇരുത്തിയാണ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി.


എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രത യാത്രയുടെ ഭാഗമായി തെക്കന്‍ മേഖല ജാഥ കുട്ടനാട്ടില്‍ എത്തിയപ്പോഴാണ് ഭൂമി കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതി മന്ത്രി തോമസ് ചാണ്ടിയും ഭൂമി കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാട് എടുത്ത സിപിഐ സെക്രട്ടറിയും ഒരേ വേദിയില്‍ എത്തിയത്.


ജനജാഗ്രത വേദിയില്‍ ഭൂമികയ്യേറ്റ വിഷയം എടുത്തിട്ട തോമസ് ചാണ്ടി തനിക്കെതിരെ ഒരന്വേഷണ ഏജന്‍സിക്കും ചെറുവിരല്‍ അനക്കാന്‍ സാധിക്കില്ലെന്ന വെല്ലുവിളി മുഴക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വേളയിലുണ്ടായ വിവാദവും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ കേസ് എല്‍പ്പിക്കാനുള്ള റവന്യു മന്ത്രിയുടെ നിര്‍ദ്ദേശം അഡ്വക്കേറ്റ് ജനറല്‍ സുധാകര പ്രസാദ് തള്ളിയതും സിപിഎമ്മും സിപിഐയും തമ്മിലുള്ള പുതിയ വടംവലിക്ക് വഴിവെച്ചിരുന്നു.


സിപിഐ മന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയെ കേസ് ഏല്‍പ്പിച്ച അഡ്വക്കേറ്റ് ജനറലുമായി തുറന്ന ഏറ്റുമുട്ടലിന് സിപിഐ തയ്യാറെടുത്തിരുന്നു. എന്നാല്‍., നിയമപരമായി നിലനില്‍പ്പില്ലാത്തതിനാല്‍ സിപിഐ പിന്നീട് പിന്‍മാറുകയായിരുന്നു.


ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടി ജനജാഗ്രത യാത്രയില്‍ സിപിഐ സെക്രട്ടറിയെ വേദിയിലിരുത്തി അതിശക്തമായ വെല്ലുവിളി ഉയര്‍ത്തിയത്.


എന്നാല്‍, ജനജാഗ്രത യാത്ര ആരേയും വെല്ലുവിളിക്കാനോ വെല്ലുവിളികള്‍ക്ക് മറുപടി പറയാനോ അല്ല നടത്തുന്നതെന്ന് കാനം മറുപടി പ്രസംഗത്തില്‍ പറഞ്ഞു,. വിവാദ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയാണ് കാനം വേദി വിട്ടത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ