General News

പതിനാറു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐക്കെതിരെ കേസ്

Tue, Oct 31, 2017

Arabianewspaper 267
പതിനാറു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐക്കെതിരെ കേസ്

ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ട എസ് ഐ ചോദ്യം ചെയ്ത പതിനാറുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് തങ്ങളെ കള്ളക്കേസ് കുടുക്കി പീഡിപ്പിക്കുകയാണെന്ന് സമീപ വാസികള്‍.


എസ് ഐ ഹബീബുള്ളയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെ എസ്‌ഐയുടെ പ്രതിശ്രുത വധുവിന്റെ പരാതിയില്‍ പതിനാറുകാരനും കുടുംബത്തിനു മെതിരെ പോലീസ് കേസ്.


മെഡിക്കല്‍ കോളേജ് എസ് ഐ ഹബീബുള്ള ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് പരുങ്ങുന്നതു കണ്ട് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍. എസ് ഐ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇടുപ്പിനും കഴുത്തിനും പരിക്കേറ്റ പതിനാറുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തതിനു പിന്നാലെയാണ് എസ് ഐയുടെ പ്രതിശ്രുത വധു പതിനാറുകാരനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്.


എന്നാല്‍, പോലീസ് ഈ പരാതി എഴുതി വാങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. മദ്യപിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ