General News

സര്‍ദാര്‍ പട്ടേലിനെ മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ചു - പ്രധാനമന്ത്രി

Tue, Oct 31, 2017

Arabianewspaper 158
സര്‍ദാര്‍ പട്ടേലിനെ മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ചു - പ്രധാനമന്ത്രി

സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തെ പ്രാദേശിക ഭരണകൂടങ്ങളെ സംയോജിപ്പിച്ച് ഇന്ത്യ എന്ന മഹാരാജ്യമാക്കി മാറ്റിയ നേതാവുമായ സര്‍ദാര്‍ വല്ലഭായി പട്ടേലിനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാരുകള്‍ അവഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.


പട്ടേലിന്റെ 142 ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂണിറ്റി എന്ന പരിപാട്ി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോഡി. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 ന് രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് റണ്‍ ഫോര്‍ യൂണിറ്റി സംഘടിപ്പിച്ചത്.


സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിന് പട്ടേലിന്റെ സ്മരണ പുതുക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകളും ശ്രമങ്ങളും വിസ്മരിക്കാനും മറച്ചു വെയ്ക്കാനും മുമ്പ് അധികാരത്തില്‍ ഉണ്ടായിരുന്നവര്‍ ശ്രമിച്ചു.


എന്നാല്‍,. ഇന്ത്യയിലെ യുവാക്കള്‍ പട്ടേലിന്റെ രാഷ്ട്ര നിര്‍മാണ പ്രക്രിയയെ അംഗീകരിക്കാന്‍ തയ്യാറായി. രാജ്യം ഒറ്റക്കെട്ടായി നില നില്‍ക്കണമെന്ന ബോധം ഇന്നും ജനങ്ങള്‍ക്കുണ്ട്. ഇത് തുടരാന്‍ പട്ടേലിനെ പോലുള്ള മഹാരഥന്‍മാരെ സ്മരിക്കുകയും അംഗീകരിക്കുകയും ചെയ്യണം. പട്ടേല്‍ നല്‍കിയ ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താന്‍ എല്ലാ ഇന്ത്യക്കാരും പരിശ്രമിക്കണം. വിഭജനത്തിനു ശേഷം ഇന്ത്യ പലഭാഗങ്ങളായി വിഭജിച്ചു പോകാതെ കാത്തു സൂക്ഷിച്ചത് സര്‍ദാര്‍ പട്ടേലിന്റെ പ്രയത്‌നം കൊണ്ടാണ്. മോഡി പറഞ്ഞു.


മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി.യുടെ 33 ാം ചരമവാര്‍ഷിക ദിനത്തില്‍ ഇന്ദിരയുടെ സ്മരണയ്ക്കു മുന്നിലും പ്രധാനമന്ത്രി മോഡി പ്രണാമം അര്‍പ്പിച്ചു.


ധ്യാന്‍ ചന്ദ് സ്റ്റേഡിയത്തില്‍ നിന്നാംരംഭിച്ച റണ്‍ ഫോര്‍ യൂണിറ്റി ഒന്നര കിലോമീറ്റര്‍ താണ്ടി ഇന്ത്യ ഗേറ്റില്‍ സമാപിച്ചു. ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന, ജിനാസ്റ്റ് ദീപ കര്‍മകര്‍, ഭാരദ്വഹന താരം കര്‍ണം മല്ലേശ്വരി എന്നിവരും റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കു ചേര്‍ന്നു.


നേരത്തെ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് എന്നിവര്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ