General News

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടി, മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി

Tue, Oct 31, 2017

Arabianewspaper 206
ഐഎഎസ് പരീക്ഷയില്‍ കോപ്പിയടിക്ക് പിടിക്കപ്പെട്ട മലയാളി ഉദ്യോഗസ്ഥന് പ്രചോദനം സിനിമകള്‍

സിവില്‍ സര്‍വീസിന്റെ മെയിന്‍ പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിയച്ചതിനാണ് പിടികൂടിയത്. നെടുമ്പാശേരി സ്വദേശി സഫീര്‍ കരിമിനെയാണ് അറസ്റ്റു ചെയ്തത്.


ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞു കൊടുത്ത ഭാര്യ ജോയ്‌സി ജോയിയും അറസ്റ്റിലായി.


ചെന്നൈ സെന്ററിലാണ് സഫീര്‍ പരീക്ഷ എഴുതിയത്. ഹൈദരബാദിലായിരുന്ന ഭാര്യയാണ് സഫീറിനെ സഹായിച്ചത്. തിരുനെല്‍വേലിയില്‍ അസി. പോലീസ് കമ്മീഷണറായ സഫീര്‍ ഐഎഎസ് നേടുന്നതിനാണ് പരീക്ഷ എഴുതിയത്. 2014 ബാച്ചിലെ ഐപിഎസ് ഓഫീസറായ സഫീറിനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് പോലീസ് അറിയിച്ചു.


രണ്ടു വര്‍ഷം മുമ്പ് ഐപിഎസ് എഴുതിയപ്പോഴും സമാനമായ കേസില്‍ പിടികൂടിയിരുന്നു. എന്നാല്‍, പിന്നീട് അന്വേ,ണത്തില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.



കമ്മീഷണര്‍ എന്ന മലയാളം സിനിമയിലൂടെ ലഭിച്ച പ്രചോദനമാണ് ഐപിഎസ് കാരനാകാന്‍ മോഹിച്ചതെന്നും പിന്നീട് കളക്ടറുടെ പ്രധാന റോളിലുള്ള മറ്റൊരു സിനിമ കണ്ട് ഐഎഎസ് എഴുതണമെന്നും മോഹം ഉദിച്ചു. ഇതിനായി എളുപ്പവഴി കണ്ടുപിടിക്കാന്‍ സാഹായിച്ചത് മുന്നഭായി എംബിബിഎസും ആണ്.


സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കോച്ചിംഗ് ക്ലാസ് എടുക്കുന്നതിന് സ്ഥാപനം തുടങ്ങിയ സഫീറിനെ കുറിച്ച് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതെ വിഷമത്തിലാണ് സഹപ്രവര്‍ത്തകരും കൂട്ടുകാരും.


 

Tags : cheating 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ