General News

ഉദയഭാനുവിന് മുന്‍ കൂര്‍ ജാമ്യമില്ല, അറസ്റ്റിനു നീക്കം

Tue, Oct 31, 2017

Arabianewspaper 167
ഉദയഭാനുവിന് മുന്‍ കൂര്‍ ജാമ്യമില്ല, അറസ്റ്റിനു നീക്കം

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.


കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും മുഖ്യ ആസൂത്രകനുമാണെന്ന പ്രോസിക്യുഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാമെന്ന സിപി ഉദയഭാനുവിന് വേണ്ടി ഹാജരായ അഡ്വ, രാമന്‍പിള്ള പറഞ്ഞെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.


അന്വേഷണവുമായി മുന്നോട്ട് പോകാനും അറസ്റ്റ് ചെയ്യാമെന്നും കോടതി പോലീസിനെ അറിയിച്ചു.


മറ്റു എല്ലാ പ്രതികളും അറസ്റ്റിലാണെന്നും ഉദയഭാനുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താലെ കേസ് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയു എന്നും പ്രോസിക്യുഷന്‍ വാദിച്ചു.


സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റീസ് പി ഉബൈദ് പിന്‍മാറിയിരുന്നു. കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ അഖിലേഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹം പിന്‍മാറിയത്.


സി പി ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടായിട്ടും അഭിഭാഷകന് പ്രതികളുമായി ടെലിഫോണില്‍ സംസാരിക്കാമെന്നും ഇതില്‍ അപകാതയില്ലെന്നും ഈ കാരണത്താല്‍ ഒരാളെ പ്രതിയാക്കാന്‍ കഴിയില്ലെന്നും ജസ്റ്റീസ് പി ഉബൈദ് പറഞ്ഞിരുന്നു.


സി പി ഉദയഭാനുവിനെതിരെ മുദ്രവെച്ച കവറിലാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ