General News

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി മൊഴിമാറ്റി

Tue, Oct 31, 2017

Arabianewspaper 200
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി മൊഴിമാറ്റി

നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷി മൊഴിമാറ്റിയത് പോലീസിനെ കുഴപ്പിക്കുന്നു. കാവ്യമാധവന്റെ ഓണ്‍ലൈന്‍ വസത്രവ്യാപാര സ്ഥാപനത്തിന്റെ ഓഫീസ് ജീവനക്കാരനാണ് മൊഴിമാറ്റിയത്. കേസിലെ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് മൊഴിമാറ്റം.


ദിലീപിനെ ഒന്നാം പ്രതിയാക്കിയ കുറ്റപത്രത്തില്‍ പള്‍സര്‍ സുനി രണ്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തില്‍ പ്രതിയല്ലാത്ത ഒരാളെ അനുബന്ധ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കുന്നതിന്റെ നിയമ സാധുത പോലീസ് ആരാഞ്ഞിരുന്നു. മുഖ്യപ്രതിയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയ രണ്ടാം കുറ്റപത്രത്തില്‍ ശക്തമായ തെളിവുകളുടെ അഭാവം ഉണ്ട്. പള്‍സര്‍ സുനിയെ ചുറ്റിപ്പറ്റിയുള്ള തെളിവുകളാണ് ഇതിലേറേയും. ദിലീപും പള്‍സര്‍ സുനിയുമായുള്ള ബന്ധം സ്ഥാപിക്കാത്തിടത്തോളം കേസ് ദുര്‍ബലമായിരിക്കുമെന്ന് പോലീസിനുമറിയാം.


ഇതിനായി മൊബൈല്‍ ഫോണ്‍ ലൊക്കേഷനാണ് പ്രധാന തെളിവായി പോലീസ് പറയുന്നത്. ദിലീപിന്റെ ഭാര്യ കാവ്യമാധവന്റെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി ചെന്നുവെന്നതായിരുന്നു രണ്ടാമത്തെ ആരോപണം. ഇതിന് സിസിടിവി തെളിവുകള്‍ പോലീസിന് ലഭിച്ചില്ല. പ്രധാന സാക്ഷി മൊഴിമാറ്റുകയും ചെയ്തു.


പള്‍സുനി കാവ്യയുടെ വില്ലയില്‍ ചെന്നിരുന്നു എന്നതിനും തെളിവില്ല. വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു പോയെന്നാണ് സെക്യുരിട്ടി ജീവനക്കരാന്റെ മൊഴി. മറ്റു സാക്ഷികളായ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരും കേസ് അന്വേഷണവുമായി സഹകരിച്ചില്ലെന്ന് പോലീസ് പറയുന്നു.


നടിയെ ആ്ക്രമിച്ച സംഭവത്തിന്റെ തൊണ്ടിമുതലായ മൊബൈല്‍ ക്യാമറ കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പള്‍സര്‍ സുനിയെ കോയമ്പത്തൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ചാര്‍ളിയുടെ മൊഴിയാണ് മറ്റൊന്ന്. ദിലീപ് പറഞ്ഞിട്ടാണ് ക്വട്ടേഷന്‍ എന്ന ചാര്‍ളിയുടെ മൊഴി ഉപയോഗപ്പെടണമെങ്കില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിച്ചെടുക്കണം. എന്നാല്‍, പോലീസിന് രേഖാ മൂലം നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നതും കേസിന് തിരിച്ചടിയാകും.


പോലീസ് കസ്റ്റഡിയില്‍ കഴിയവെ ഒരു പോലീസുകാരന്റെ ഫോണില്‍ നിന്ന് ദിലീപിന് അയച്ച ശബ്ദ സന്ദേശവും ഒരു തെളിവാണ്. ദിലീപേട്ട കുടുങ്ങി. എന്ന ശബ്ദ സന്ദേശത്തിന്റെ യുക്തി ഒരു പക്ഷേ ചോദ്യം ചെയ്യപ്പെട്ടേക്കാം.


പോലീസുകാരന്റെ ഫോണില്‍ നിന്ന് ഇത്തരത്തിലൊരു സന്ദേശം അയച്ചത് ദിലീപിനെ കുടുക്കാനുള്ള ഗുഡാലോചനയാണെന്ന് പ്രതിഭാഗത്തിന് വാദിക്കാനുള്ള അവസരമൊരുക്കലുമായി ഇതിനെ ഉപയോഗപ്പെടുത്തിയേക്കാം.


പ്രധാന പ്രതി പള്‍സര്‍ സുനി കടയില്‍ വന്നുവെന്ന മൊഴിയാണ് ഇയാള്‍ മാറ്റിയത്. പള്‍സര്‍ സുനി എന്നയാള്‍ കടയില്‍ വന്നിട്ടില്ലെന്നാണ് ഇയാളുടെ പുതിയ മൊഴി.


കാവ്യ മാധവന്റെ ജീവനക്കാരന്‍ മജിസ്‌ട്രേറ്റ് മുമ്പ്രാകെ നല്‍കിയ രഹസ്യമൊഴി  കേസിന്റെ മുന്നോട്ടുള്ള പോക്കിന് വിഘാതമാകുമെന്നാണ് പോലീസ് സംശയിക്കുന്നത്. പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ പ്രോലീസിന്റെ മുന്നിലുള്ള പ്രധാന സാക്ഷിയാണ് ഇയാള്‍.


അതേസമയം, ദിലീപ് ജയിലില്‍ കിടക്കുമ്പോഴാണ് ഈ മൊഴിമാറ്റം എന്നത് ദിലീപിന്റെ ജാമ്യ വ്യവസ്ഥയുടെ ലംഘനമായോ ദീലീപ് സ്വാധീനം ചെലുത്തിയിട്ടാണോ എന്നും ആരോപിക്കാന്‍ പോലീസിന് കഴിയാതെ വന്നിരിക്കുകയാണ്. 


പ്രധാന സാക്ഷി മൊഴിമാറ്റാന്‍ കാരണമായ സാഹചര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. അഭിഭാഷകനുമായി കോടതിയിലെത്തിയാണ് മൊഴിമാറ്റിയത്. ദിലീപുമായി അടുത്ത ബന്ധമുള്ള ഒരഭിഭാഷകനുമായി ഇയാള്‍ ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.


എന്നാല്‍, അഭിഭാഷകന്‍ സാക്ഷികളോ പ്രതികളോ മറ്റുമായി സംസാരിക്കുന്നത് പ്രഫഷന്റെ ഭാഗമാണെന്ന വാദം പോലീസിന് കേസില്‍ തടസമാകും.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ