General News

സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം

Tue, Oct 31, 2017

Arabianewspaper 130
സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം

സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം. ഡെല്‍ഹിയില്‍ കോളനി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിനിടെ പരിക്കേറ്റു. കൈക്കും തലക്കും പരിക്കേറ്റ ആനിരാജ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സിയിലാണ്.


അത്യാഹിത വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. ആരോഗ്യ നില മെച്ചപ്പെട്ടു. ഡെല്‍ഹിയിലെ ഷാദിപൂരിനു സമീപമുള്ള കത്ത്പുത്തലി എന്ന കോളനി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാനായി ചെന്നപ്പോഴാണ് ആക്രമണം.


നാലായിരത്തോളം പേര്‍ എഴുപതു വര്‍ഷമായി താമസിക്കുന്ന ഇവിടെ ഒഴിപ്പിക്കലുമായി മുന്നോട്ട് പോകുമ്പോഴാണ് ആനി രാജയും കൂട്ടരും ഇവര്‍ക്കെതിരെ നിലാപട് എടുത്തത്.


രഹേജ എന്ന സ്വകാര്യ ബില്‍ഡേഴ്‌സാണ് ഒഴിപ്പിക്കാനെത്തിയത്. തുടര്‍ന്ന് പോലീസും ബുള്‍ഡോഴ്‌സറുകളുമായി എത്തി. പ്രതിഷേധക്കാര്‍ ഇത് തടഞ്ഞപ്പോള്‍ പോലീസും ബില്‍ഡേഴ്‌സ് ഗ്രൂപ്പിന്റെ ആളുകളും ചേര്‍ന്ന് തന്നേയും മറ്റുള്ളവരേയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആനി രാജ പറഞ്ഞു. സംഭവമറിഞ്ഞ് ഭര്‍ത്താവും സിപിഐ നേതാവുമായ ഡി രജയും ആശുപത്രിയില്‍ എത്തി.


മുഖ്യമന്ത്രി പിണറായി വിജയന്‍ ആനിരാജയെ വിളിച്ച് ആരോഗ്യ നിലയെ പറ്റി അന്വേഷിച്ചു.

Tags : CPI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ