General News

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ ഇനി സ്ഥിരതാമസക്കാര്‍ക്ക് മാത്രം

Mon, Oct 30, 2017

Arabianewspaper 338
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ ഇനി സ്ഥിരതാമസക്കാര്‍ക്ക് മാത്രം

നികുതി കുറവുള്ള പുതുച്ചേരിയില്‍ ഇനി മുതല്‍ വാഹന രജിസ്‌ട്രേഷന്‍ ഇവിടെ സ്ഥിരം താമസക്കാര്‍ക്കു മാത്രം അനുവദിച്ചാല്‍ മതിയെന്ന് ലഫ് ഗവര്‍ണര്‍ കിരണ്‍ ബേദി ഉത്തരവിട്ടു. ഇതു സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന് സര്‍ക്കുലര്‍ അയച്ചു.


പുതുച്ചേരിയിലെ ആര്‍ ടി ഓഫീസുകളിലേക്ക് ഈ സര്‍ക്കുലര്‍ അയച്ചു നല്‍കിയിട്ടുണ്ട്. വാഹന രജിസ്‌ട്രേഷന് ഹാജരാക്കുന്ന രേഖകളില്‍ താല്‍ക്കാലിക മേല്‍വിലാസമാണ് പലരും കാണിക്കുന്നത്.


വ്യജ മേല്‍വിലാസം ഉപയോഗിച്ച് പലരും വാഹനം രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഇത് ഇനി അനുവദിക്കില്ലെന്നും കിരണ്‍ ബേദി പറഞ്ഞു. കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ആഡംബര വാഹനങ്ങള്‍ ന്ികുതി കുറച്ച് രജിസ്റ്റര്‍ ചെയ്യാന്‍ പുതുച്ചേരിയെ ആശ്രയക്കുന്നുണ്ട്.


സ്വര്‍ണക്കള്ളകടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസലിന്റെ ആഡംബര കാര്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉപയോഗിച്ച സംഭവത്തെ തുടര്‍ന്നാണ് വിഷയം വിവാദമായത്. ഈ ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവരും നികുതി വെട്ടിച്ച് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു.

Tags : Putucherry 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ