General News

കോടതി ഉത്തരവ് മാനിക്കും -ഹാദിയയുടെ പിതാവ് അശോകന്‍

Mon, Oct 30, 2017

Arabianewspaper 305
കോടതി ഉത്തരവ് മാനിക്കും -ഹാദിയയുടെ പിതാവ് അശോകന്‍

ഹാദിയയെ നവംബര്‍ 27 ന് സുപ്രീം കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശം പാലിക്കുമെന്ന് പിതാവ് അശോകന്‍. തങ്ങളുടെ മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി മതം മാറിയ മകളെ വിവാഹം അസാധുവാക്കി തങ്ങളുടെ കൂടെ അയച്ചത്.


ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് മകള്‍ തങ്ങളോടൊപ്പം കഴിയുന്നത്. പ്രലോഭനം മൂലവും ഭയന്നുമാണ് മകള്‍ മറ്റൊരു മതത്തില്‍ ചേര്‍ന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മകളെ അപരിചിതനായ ഒരാളുമായി വിവാഹം കഴിപ്പിച്ചു.


ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും മകളെ സിറിയ പോലുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയാണെന്നും തനിക്ക് വിവരം ലഭിച്ചു. മകളെ ചാവേറാക്കാന്‍ ഒരു പിതാവും അനുവദിക്കില്ല. താനും അതേ ചെയ്തുള്ളു. കോടതിയും നിയമവും അനുസരിച്ച് ജീവിക്കുന്ന വിമുക്ത ഭടനാണ് താന്‍.


കോടതി വിധി തനിക്ക് എതിരാണെങ്കിലും അത് സ്വാഗതം ചെയ്യും അതുവരെ മകളുടെ സുരക്ഷിതത്വവും സംരക്ഷണയും പിതാവ് എന്ന നിലയില്‍ തനിക്ക് മാത്രമാണെന്ന് കരുതുന്നതായും അശോകന്‍ പറഞ്ഞു.


മകള്‍ക്ക് ഷെഫിന്‍ ജഹാന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ മനസിലായിട്ടില്ല. ഖത്തറില്‍ ജോലിയുള്ളയാള്‍ എന്നു മാത്രമാണ് അറിവ്. കുട്ടിയുടെ രക്ഷിതാക്കളായ തങ്ങള്‍ക്കും ഷെഫിന്റെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് വിവരമില്ല. അഖില ഇയാളെ കാണുന്നത് വിവാഹത്തിന് ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ്.


ആരാണ് ഈ വിവാഹം നടത്തികൊടുത്തത്. അപരിചിതനായ വ്യക്തിയെ മകള്‍ വിവാഹം കഴിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കേണ്ടതില്ലെയെന്നും അശോകന്‍ ചോദിക്കുന്നു.


ഹാദിയയെ മര്‍ദ്ദിക്കാറുണ്ടെന്നും ചവിട്ടാറുണ്ടെന്നും ഉള്ള ആരോപണം തള്ളിയ അശോകന്‍ ഇത് മറ്റാരുടേയോ പ്രേരണയില്‍ പറയുന്നതാണെന്നും രാഹുല്‍ ഈശ്വര്‍ തന്റെ വീട്ടിലെത്തി അനുവാദമില്ലാതെ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നും മകളെ തിരികെ കൊണ്ടുവരാമെന്നും സംരക്ഷിക്കാമെന്നും പറഞ്ഞു പറ്റിച്ച ശേഷം തന്നെ ഇയാള്‍ വഞ്ചിച്ചെന്നും ഇതിനെ തുടര്‍ന്നാണ് താന്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്നും അശോകന്‍ പറഞ്ഞു.


കമ്യൂണിസ്റ്റ്കാരനായ താന്‍ ബിജെപിയുടെ സഹായം തേടിയെന്നത് ശരിയല്ലെന്നും തന്നെ സഹായിക്കാന്‍ എത്തുന്ന ആരുടേയും സഹായം താന്‍ സ്വീകരിക്കുമെന്നും തനിക്ക് മകളെ തിരിച്ച ലഭിക്കണമെന്നും അവള്‍ ഭീകരപ്രവര്‍ത്തനത്തിന് പോകരുതെന്നുമാണ് ആഗ്രഹം എന്നും അശോകന്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ