General News

ഹാദിയയെ 27 ന് നേരിട്ട് ഹാജരാക്കണം -സുപ്രീം കോടതി

Mon, Oct 30, 2017

Arabianewspaper 328
ഹാദിയയെ 27 ന് നേരിട്ട് ഹാജരാക്കണം -സുപ്രീം കോടതി

മതം മാറ്റ കേസില്‍ വൈക്കത്തെ ഹാദിയയെ നേരിട്ടു ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അഖില അശോകന്‍ എന്ന ഹാദിയയെ തുറന്ന കോടതിയില്‍ ഹാജരാക്കണം. കോടതി നേരിട്ട് ചോദിച്ച് ഹാദിയയുടെ അഭിപ്രായം ആരായും..വിവാഹം സംബന്ധിച്ച വിഷയത്തില്‍ പ്രായപൂര്‍ത്തിയായ സ്ത്രീയുടെ അഭിപ്രായം നിര്‍ണായകമാണെന്നും സുപ്രീം കോടതി പറഞ്ഞു. 


കൊടും കുറ്റവാളിയെ വിവാഹം കഴിക്കാന്‍ ഒരു യുവതി തീരുമാനിച്ചാല്‍ അതിനെ നി.യമപരമായി എതിര്‍ക്കാനാവില്ല. 24 വയസുള്ള പെണ്‍കുട്ടിയാണ് ഹാദിയ. സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനം എടുക്കാനും അവര്‍ക്ക് കഴിയും.


എന്തിനാണ് മതം മാറിയതെന്നും, അപരിചതനായിട്ടും ഷെഫിന്‍ എന്നയാളെ എന്തിന് വിവാഹം കഴിച്ചുവെന്നും രക്ഷിതാക്കള്‍ ഉറപ്പിക്കുകയോ പ്രണയം മൂലമോ അല്ലാത്ത വിവാഹം എന്തിനായിരുന്നുവെന്നും ഹാദിയ തുറന്ന കോടതിയില്‍ വിശദീകരിക്കട്ടെയെന്നും സുപ്രീം കോടതി പറഞ്ഞു.


സമൂഹത്തിന്റെ വികാരമനുസരിച്ച് കോടതികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. ഹാദിയയെ ഹിപ് നോട്ടൈസ് ചെയ്ത് തട്ടിയെടുക്കുകയാണ് ഉണ്ടായതെന്ന് എന്‍ഐഎയുടെ അഭിഭാഷകന് സുപ്രീം കോടതിയില്‍ വാദിച്ചു. രാജ്യത്ത് നൂറോളം കേസുകള്‍ സമാനമായ സാഹചര്യങ്ങളില്‍ സംഭവിച്ചതായും എന്‍ഐഎയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.


എന്നാല്‍,. ഭീകരവാദ പ്രവര്‍ത്തനവും വിവാഹവും കുട്ടിക്കുഴയ്ക്കരുതെന്നും രണ്ടും വേവ്വേറെ സംഭവങ്ങളാണെന്ന് കോടതി നീരീക്ഷിച്ചു.


ഹാദിയയുടെ പിതാവ് അശോകന്റെ അഭിഭാഷകന്‍ കുടുതലും വാദിച്ചത് ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധമാണ്. ഷെഫിന് തീവ്രവാദ ബന്ധമുണ്ടെന്നത് അര്‍ത്ഥമില്ലാത്ത ആരോപണങ്ങളാണെന്ന് കോടതി പറഞ്ഞു. വിവാഹം കൊടും കുറ്റവാളിയുമായി നടത്തുന്നതിനെ കോടതിക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.


ഇസ്ലാം മതം സ്വീകരിച്ച ഹാദിയയെ കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാന്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍, വിവാഹം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.


മകളെ പ്രലോഭിച്ചും മറ്റും മതം മാറ്റിയെന്നും ഷെഫിന്‍ ജഹാന്‍ എന്നയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും ചില സംഘടനകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുവെന്നും ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കവെ ബോധിപ്പിച്ചിരുന്നു.


തന്റെ മകളെ സിറിയ പോലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഷെഫിന്‍ ജഹാന്‍ പദ്ധതിയിടുന്നതെന്ന് അശോകന്‍ ആരോപിക്കുന്നു.


കേസില്‍ എന്‍ഐഎ അന്വേഷണം നടന്നുവരികയാണ്. ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധമാണ് അന്വേഷിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


രാഹുല്‍ ഈശ്വര്‍ അശോകന്റെ വീട് സന്ദര്‍ശിക്കുകയും വീഡിയോ ചിത്രീകരിക്കുകുയും ചെയ്തിരുന്നു. പിതാവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും താന്‍ കൊല്ലപ്പെട്ടേക്കാമെന്നുമാണ് ഹാദിയ അടുത്തിടെ രാഹുല്‍ ഈശ്വര്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ കോട്ടയം എസ്പിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ