General News

ആധാര്‍ : കേന്ദ്ര പദ്ധതികളെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് എന്തിന് - സുുപ്രീം കോടതി

Mon, Oct 30, 2017

Arabianewspaper 210
ആധാര്‍ : കേന്ദ്ര പദ്ധതികളെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നത് എന്തിന് - സുുപ്രീം കോടതി

കേന്ദ്ര പദ്ധതിയായ ആധാറിനെ സംസ്ഥാനങ്ങള്‍ എതിര്‍ക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ആധാര്‍ നമ്പറും ക്ഷേമ പദ്ധതികളും തമ്മില്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


പാര്‍ലമെന്റ് അനുമതിയുള്ള ഒരു പദ്ധതിയെ സംസ്ഥാന സര്‍ക്കാരിന് എങ്ങിനെ ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് സുപ്രീം കോടതി ചോദിച്ചു.


മമത ബാനര്‍ജിക്ക് ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരം പദ്ധതികളെ ചോദ്യം ചെയ്യാനാകുമെന്നും എന്നാല്‍, സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര പദ്ധതികളെ ചോദ്യം ചെയ്യാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു,


എന്നാല്‍, ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.


ബംഗാള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലാണ് ഹാജരായത്. സംസ്ഥാന തൊഴില്‍ വകുപ്പാണ് ഹര്‍ജിക്കാരനെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.


സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ ലഭ്യമാകാന്‍ 12 അക്ക ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദായ നികുതി സമര്‍പ്പിക്കാനും, പണമിടപാടുകള്‍ നടത്താനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ആധാര്‍ നിര്‍ബന്ധമാണ്. 100 കോടിയോളം പേര്‍ ആധാറില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വിരലടയാളം വെച്ചുള്ള തിരിച്ചറിയല്‍ രേഖയാണ് ഇത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ