General News

ഹോട്ടലുകള്‍ക്ക് ഇനി ബിയര്‍ സ്വന്തമായി വാറ്റാം

Mon, Oct 30, 2017

Arabianewspaper 259
ഹോട്ടലുകള്‍ക്ക് ഇനി ബിയര്‍ സ്വന്തമായി വാറ്റാം

ഹോട്ടലുകള്‍ക്ക് ഇനി ബിയര്‍ സ്വന്തമായി വാറ്റാനുള്ള അനുമതി കേരള സര്‍ക്കാര്‍ നല്‍കുന്നു. ഇതു സംബന്ധിച്ച് ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കേരള സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.


മൈക്രോ ബ്രുവെറികള്‍ തുടങ്ങാനാണ് അനുമതി ലഭിക്കുക. ഇതോടൊപ്പം 24 മണി്കകൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കും ലൈസന്‍സ് ലഭിക്കും. ബ്രിട്ടനിലും ഫ്രാന്‍സിലും 1970 കളില്‍ ആരംഭിച്ച ഈ ചെറുകിട വ്യവസായം ബംഗലൂരിലും ഡെല്‍ഹിയിലും, പൂനെ. മുംബൈ എന്നിവടങ്ങളിലും നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.


കേരളത്തിലും ഇതിന് വന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് പത്തോളം ബാറുടമകള്‍ ഇതിന് ലൈസന്‍സിന് അപേക്ഷിച്ചത്.
നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതാണ് സര്‍ക്കാരിന് ഇതിനു അനുമതി നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറയുന്നു.


എന്നാല്‍, മദ്യ വര്‍ജ്ജനമാണ് തങ്ങളുടെ നയമെന്ന് അവകാശപ്പെടുന്ന ഇടതു സര്‍ക്കാര്‍ ബിയര്‍ വാറ്റാന്‍ അനുമതി നല്‍കുന്നത് ജനവഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു.


ഇത് ദുരുപയോഗം ചെയ്ത് ചാരായം വാറ്റാനും ചെറിയ ഡിസ്റ്റലറി പോലെ പ്രവര്‍ത്തിച്ച് മദ്യം ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ