General News

ബ്ലാക് മെയില്‍ ചെയ്ത് ബലാല്‍സംഗം , രണ്ടു പേര്‍ പിടിയില്‍

Mon, Oct 30, 2017

Arabianewspaper 324
ബ്ലാക് മെയില്‍ ചെയ്ത് ബലാല്‍സംഗം , രണ്ടു പേര്‍ പിടിയില്‍

യുവതിയും സുഹൃത്തുമായുള്ള കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്ത് ബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍.യ അയല്‍വാസിയായ യുവതിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയക്കിയെന്നാണ് കേസ്. ഭര്‍ത്താവില്ലാത്ത സമയം നോക്കി പലപ്പോഴായി ഇവര്‍ എത്തിയിരുന്നതായി യുവതി മൊഴി നല്‍കി.


പറവൂര്‍ സ്വദേശികളായ മനോജ്., പ്രമോദ് എന്നിവരാണ് പിടിയിലായത്. രണ്ടു പേരും ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.


യുവതിയുടെ കുടംബം താമസിച്ചിരുന്ന ഫ്‌ളാറ്റിലാണ് യുവാവ് എത്തിയിരുന്നത്. അടുപ്പം സ്ഥാപിച്ച ശേഷം യുവതിയെ ബലാല്‍ക്കാരം ചെയ്ത് ദൃശ്യം പകര്‍ത്തുകയായിരുന്നു.


ദൃശ്യങ്ങള്‍ ഉപയോഗിച്ച പണം തട്ടാന്‍ ശ്രമം ആരംഭിച്ച മനോജ് ഒടുവില്‍ കുടുങ്ങുകയായിരുന്നു. ബാങ്ക് മാനേജര്‍ക്ക് മുന്നില്‍ യുവതിയെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.


ഭര്‍ത്താവിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബലാല്‍സംഗം, അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ബ്ലാക് മെയിലിംഗ് തുടങ്ങിയ കുറ്റപ്രകാരം കേസ് ചാര്‍ജു ചെയ്തു.

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ