General News

അസാധു നോട്ടുകള്‍ : പരിശോധന ഇനിയും ബാക്കി

Mon, Oct 30, 2017

Arabianewspaper 212
അസാധു നോട്ടുകള്‍ :  പരിശോധന ഇനിയും ബാക്കി

നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം നവംബര്‍ എട്ടിന് കള്ളപ്പണ വിരുദ്ധ ദിനമായി സര്‍ക്കാര്‍ ആചരിക്കാന്‍ തയ്യാറെടുക്കുമ്പോഴും അസാധു നോട്ടുകളുടെ പരിശോധന റിസര്‍വ് ബാങ്ക് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.


തിരിച്ചു വന്ന നോട്ടിന്റെ ഏഴുപതു ശതമാനം മാത്രമാണ് പരിശോധന പൂര്‍ത്തിയാക്കിയത്. 500, 100 രൂപ നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി തിരിച്ച് വാങ്ങിച്ചിരുന്നു.


വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടര്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഈ വിവരം നല്‍കിയത്.


സെപ്തംബര്‍ 30 വരെയുള്ള കണക്കു പ്രകാരം 500 രൂപയുടെ 1134 കോടി നോട്ടുകളും,. 1000 രൂപയുടെ 524 കോടി നോട്ടുകളും പരിശോധിച്ചു, 10.91 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ പരിശോധിച്ചു കഴിഞ്ഞു. 14.55 ലക്ഷം രൂപ മൂല്യമുള്ള നോട്ടുകളാണ് നിരോധിച്ചത്.

Tags : RBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ