General News

കണ്ണന്താനം രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്

Mon, Oct 30, 2017

Arabianewspaper 143
കണ്ണന്താനം രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജസ്ഥാനിലെ നിയമസഭാ വോട്ടുകളുടെ പിന്‍ബലത്തില്‍ രാജ്യസഭയിലേക്ക് എത്തും. സത്യ പ്രതിജ്ഞ ചെയ്ത് ആറു മാസത്തിനുള്ളില്‍ പാര്‍ലമെന്‍രിലെ ഇരുസഭകളിലേതെങ്കിലുമൊന്നിലേക്ക് വിജയിച്ച് എത്തേണ്ടതായിട്ടുണ്ട്.

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി പോയ ഒഴിവിലാണ് രാജസ്ഥാന്‍ നിയമസഭിയില്‍ നിന്നും ബിജെപി അല്‍ഫോന്‍സിനെ രാജ്യസഭയിലേക്ക് എത്തിക്കുന്നത്.

നേരത്തെ. കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് ഒ രാജഗോപാല്‍ മന്ത്രിയായപ്പോള്‍ മദ്ധ്യപ്രദേശില്‍ നിന്നാണ് വിജയിച്ചത്.

നവംബര്‍ 16 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക ആറിനു മുമ്പ് സമര്‍പ്പിക്കണം. രാജസ്ഥാനില്‍ ബിജെപിക്ക് 160 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസിന് 24 ഉം. ഭൂരിപക്ഷമുള്ളതിനാല്‍ കണ്ണന്താനം അനായാസം വിജയിക്കും.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ