General News

അഹമദ്ബാദിലും നവജാത ശിശുമരണം

Sun, Oct 29, 2017

Arabianewspaper 103
അഹമദ്ബാദിലും നവജാത ശിശുമരണം

അഹമദ്ബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂരിനിടെ ഒമ്പതു നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മറ്റു സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രോഗം മൂര്‍ച്ഛിച്ച് എത്തിയ അഞ്ചു കുട്ടികള്‍ ഉള്‍പ്പടെയാണ് ഒമ്പതു കുട്ടികള്‍ മരിച്ചത്.


അഹമദ് ബാദ് സര്‍ക്കാര്‍ സിവില്‍ ആശുപത്രിയിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ലുനാവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എത്തിച്ച നവജാത ശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടും. മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് നാലു ശിശുക്കളും മരിച്ചു. മരണങ്ങളില്‍ അസ്വാഭാവികത ഇല്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നത്.

Tags : Ahmedabad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ