OMG News

അരുണാചലില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന വീഡിയോ പുറത്ത്

Sun, Oct 29, 2017

Arabianewspaper 714
അരുണാചലില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന വീഡിയോ പുറത്ത്

അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീഴുന്ന വീഡിയോ പുറത്ത്. ഹെലികോപ്ടറിന്റെ വാലറ്റത്തെ പങ്ക തകരുന്നതും ദൃശ്യങ്ങളിലുണ്ട്.


കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് റഷ്യന്‍ നിര്‍മിത മി 17 വി 5 ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. 17,000 അടി ഉയരത്തില്‍ പറന്ന ഹെലികോപ്ടര്‍ രാവിലെ ആറുമണിയോടെയാണ് തകര്‍ന്നു വീണത്.


യാംഗ്‌സെയിലെ ആര്‍മി ക്യാമ്പുകളിലേക്കുള്ള മണ്ണെണ്ണ കാനുകളാണ് ഹെലികോപ്ടറുകളില്‍ ഉണ്ടായിരുന്നത്. . ആകാശമാര്‍ഗം മണ്ണെണ്ണ ക്യാനുകള്‍ പാരഷ്യുട്ട് ഉപയോഗിച്ച് താഴെ എത്തിക്കുകയിയിരുന്നു ഹെലികോപ്ടറിലുള്ളവരുടെ ദൗത്യം..


19 സെക്കന്‍ഡുള്ള വീഡിയോയില്‍ കാനുകളുമായി ബന്ധിപ്പിച്ചിരുന്ന പാരഷ്യുട്ട് ഹെലികോപ്ടറിന്റെ വാലറ്റത്തെ പങ്കയില്‍ കുടുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. ഇതിനെ തുടര്‍്ന്ന് പങ്ക വേര്‍പെട്ടു പോയി. താമസിയാതെ ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയുമായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന ഏഴു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ വ്യോമസേന ഉദ്യോഗസ്ഥരും രണ്ടു പേര്‍ കരസേന ഉദ്യോഗസ്ഥരുമായിരുന്നു.

Tags : IAF 
Advertisement here

Like Facebook Page :
 

Related Videos


Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ