General News

കീറാമുട്ടിയായി കെപിസിസി ; ഒടുവില്‍ ജംബോ പട്ടിക

Sun, Oct 29, 2017

Arabianewspaper 114
കീറാമുട്ടിയായി കെപിസിസി ; ഒടുവില്‍ ജംബോ പട്ടിക

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രശ്‌നം പരിഹാരം കാണാനാവാതെ കുഴങ്ങുന്ന പ്രശ്‌നം ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളു.- കെ പിസിസി. കേരളത്തിലെ കോണ്‍ഗ്രസ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ഒരിടത്തും എത്താത്താണ് കുഴപ്പമായിരിക്കുന്നത്.


പലകുറി അന്ത്യശാസനം നല്‍കിയിട്ടും വഴങ്ങാത്ത കേരളത്തിലെ ഗ്രൂപ്പുകളെ എങ്ങിനെ നേരിടണമെന്ന് അറിയാതെ കുഴങ്ങിയ ഹൈക്കമാന്‍ഡ് സംഘടനാ തിരഞ്ഞെടുപ്പും ഭാരവാഹികളെ നിശ്ചയിക്കലും കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധകളില്ലാതെ എഐസിസി സമ്മേളനം നടത്തുമെന്ന ഭീഷണി മുഴക്കേണ്ടിയും വന്നു.


ഇതോടെ, കളിസ്ഥലമില്ലാതെ കളിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞ കേരളത്തിലെ ഗ്രൂപ്പു നേതാക്കള്‍ ഒടുവില്‍ 304 പേരടങ്ങിയ ജംബോ പട്ടിക ഹൈക്കമാന്‍ഡിനു നല്‍കി.


എഴുപതു വയസിനു മേലുള്ളവരെ ഒഴിവാക്കിയ പട്ടികയില്‍ കുടുതലും യുവാക്കളും വനിതകളുമാണ്. ഗ്രൂപ്പു, മത, ജാതി സമവാക്യങ്ങള്‍ നോക്കി ഭാരവാഹികളുടെ അന്തിമ പട്ടിക തയ്യാറാക്കുക വളരെ ശ്രമകരമായ ജോലിയാണ്..


കോണ്‍ഗ്രസ് അദ്ധ്യക്ഷനാകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന രാഹുല്‍ ഗാന്ധി നിലവില്‍ ഗുജറാത്ത്, ഹിമാചല്‍ തിരഞ്ഞെടുപ്പിന്റെ പിന്നാലെയാണ്.


ഇതിനിടിയിലാണ് കേരളത്തിലെ സംഘടന പ്രശ്‌നം ഉയര്‍ന്നു വന്നത്. എകെ ആന്റണിയെ ചുമതലപ്പെടുത്തിയെങ്കിലും ഒനും വിജയം കണ്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രനും മുകുള്‍ വാസ് നിക്കും നടത്തിയ ശ്രമങ്ങളിലും ഫലം കാണാതായപ്പോഴാണ് പത്തൊമ്പതാമത്തെ അടവ് ഹൈക്കമാന്‍ഡ് പുറത്തെടുത്ത്.

Tags : KPCC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ