General News

ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധത്തിന് തെളിവുമായി ഹാദിയയുടെ പിതാവ്

Sat, Oct 28, 2017

Arabianewspaper 351
ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധത്തിന് തെളിവുമായി ഹാദിയയുടെ പിതാവ്

വൈക്കം സ്വദേശി ഹാദിയ( അഖില അശോകന്‍)യുടെ മുന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ ഐഎസ് ബന്ധത്തിന് തെളിവുണ്ടെന്നും, പോപ്പുലര്‍ ഫ്രണ്ട് ഇവര്‍ക്ക് സഹായം നല്‍കുന്നുമെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു,.


ഹാദിയ കേസ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ വീണ്ടും വിചാരണയ്‌ക്കെത്തുമ്പോള്‍ ഹാദിയയുടെ വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നതിനു പുറമെയാണ് മകളുടെ മുന്‍ ഭര്‍ത്താവിനെതിരെ അശോകനും എത്തുന്നത്.


തന്നെ പിതാവ് മര്‍ദ്ദിക്കാറും ചവിട്ടാറുമുണ്ടെന്ന് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞ മാസം വൈക്കത്തെ വീട്ടിലെത്തിയപ്പോള്‍ ചിത്രീകരിച്ച വീഡിയോയിലെ ചില ഭാഗങ്ങളാണ് രാഹുല്‍ ഈശ്വര്‍ പുറത്തു വിട്ടത്. അന്നും കുറച്ച് ഭാഗങ്ങള്‍ പുറത്തു വിട്ടിരുന്നു.


തന്റെ വീട്ടില്‍ വന്ന രാഹുല്‍ സഹായിക്കാമെന്ന വാഗ്ദാനം നല്‍കിയെന്നും എന്നാല്‍, രഹസ്യമായി മകളുടെ അടുത്ത് ചെന്ന് വീഡിയോ ചിത്രീകരിക്കുകയും ഇത് തന്റെ അനുവാദമില്ലാതെ പ്രസിദ്ധികരിക്കുകയും ചെയ്തതിന് അശോകന്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.


താന്‍ രണ്ടു ഭാഗവും പൊതുജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി അഖിലയുടെ മതം മാറ്റത്തെ കുറിച്ച് അന്വേഷിച്ച് സുപ്രീം കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


എന്‍ഐഎ തീവ്രവാദ ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത ഹൈദരബാദ് സ്വദേശി മന്‍സി മുബാറക്കുമായി കൊല്ലം കാരനായ ഷെഫിന് അടുത്ത ബന്ധമുണ്ടെന്ന് ഇവര്‍ പെണ്‍കുട്ടികളെ സിറിയയിലേക്ക് കടത്താന്‍ സോഷ്യല്‍ മീഡിയയിലുടെ വിവരങ്ങള്‍ കൈമാറിയെന്നതിന് തെളിവ് തനിക്ക് ലഭിച്ചത് അശോകന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.


സുപ്രീം കോടതിയില്‍ ഹാദിയയുടെ കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് വന്‍ തോതില്‍ പണം സ്വരുപിക്കുന്നുവെന്ന ആരോപണവും അശോകന്‍ ഉന്നയിക്കുന്നുണ്ട്.


എണ്‍പതു ലക്ഷം രൂപ പിരിച്ചതിന്റെ തെളിവുകളാണ് അശോകന്‍ സുപ്രീം കേടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.


ഹോമിയോ വിദ്യാര്‍ത്ഥിയായ അഖില മതം മാറുകയും മഞ്ചേരിയിലെ സത്യസരണിയില്‍ എത്തി മതപഠനം നടത്തുകുയും തുടര്‍ന്ന കൊല്ലം കാരാനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകുയും ചെയ്തു. എന്നാല്‍, തന്റെ മകളെ പ്രലോഭിച്ച് മതം മാറ്റി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സിറിയയിലേക്ക് കൊണ്ടു പോകുന്നുവെന്ന് കാണിച്ച് പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇവരുടെ വിവാഹം റക്കാക്കുകയും ഹാദിയയെ അശോകനൊപ്പം അയയ്ക്കുകുയും ചെയ്തിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്താണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയിയെ സമീപിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ