General News

കെസ്ആര്‍ടിസിയുടെ ആഡംബര ബസ് വയനാട് ചുരത്തില്‍ കുടുങ്ങി, ഗതാഗതം സ്തംഭിച്ചു

Sat, Oct 28, 2017

Arabianewspaper 448
കെസ്ആര്‍ടിസി ബസ്  ചുരത്തില്‍ കുടുങ്ങി, ഗതാഗതം സ്തംഭിച്ചു facebook.com/TC Rajesh

കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് വയനാട് ചുരത്തില്‍ ഹെയര്‍ പിന്‍ വളയ്ക്കുന്നതിനിടെ കുടുങ്ങിയതിനെ തുടര്‍ന്ന് നാലു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.


തിരുവനന്തപുരത്ത് നിന്നും മൈസൂരിലേക്ക് പോയ ഗരുഡ മഹാരാജ സ്‌കാനിയ എസി ബസാണ് വയനാട് ചുരത്തിലെ വളവില്‍ പെ്ട്ടു പോയത്.


ഇതോടെ അവധി ദിനത്തിന്റെ തിരക്കില്‍ ചുരത്തിലെ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് ഉണ്ടായി.


മൂന്നര മണിക്കൂര്‍ കഴിഞ്ഞാണ് ബസ് നീക്കാന്‍ ശ്രമം ആരംഭിച്ചത്. എഴാമത്തെ ഹെയര്‍ പിന്‍ വളവിലാണ് വാഹനം കുടുങ്ങിയത്. രാവിലെ കാര്‍ കത്തിയതിനെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബസ് കുടുങ്ങിയത്.


ശനിയാഴ്ചയായതിനാല്‍ ബാംഗ്ലൂര്‍, -മൈസൂര്‍ എന്നിവട്ങ്ങളില്‍ നിന്ന് നിരവധി പേര്‍ വാരാന്ത്യ അവധിക്കായി കേരളത്തിലേക്ക് എത്തിയിരുന്നു. ഇവരുടെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഉണ്ടായത്. പിന്‍ ചക്രം ഒരു കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് അടിഭാഗം റോഡില്‍ തട്ടി മുന്നോട്ട് പോവാന്‍ കഴിയാത്ത നിലയിലായിരുന്നു ബസ്.

Tags : KSRTC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ