General News

ബിജെപിയുടെ കൊടിമരം നശിപ്പിച്ച സംഭവം അഡീഷണല്‍ എസ് ഐ സസ്‌പെന്‍ഷനില്‍

Fri, Oct 27, 2017

Arabianewspaper 484
ബിജെപിയുടെ കൊടിമരം നശിപ്പിച്ച സംഭവം  അഡീഷണല്‍ എസ് ഐ സസ്‌പെന്‍ഷനില്‍

തിരുവനന്തപുരത്ത് മാറാനല്ലൂരില്‍ ഊരുട്ടമ്പലം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരം പോലീസ് ജീപ്പിലെത്തി അര്‍ദ്ധരാത്രി ഒരു മണിക്ക് നശിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് അഡീഷണല്‍ എസ് ഐ സസ്‌പെന്‍ഷനില്‍.


തിരുവനന്തപുരത്ത് അടുത്തിടെ നടന്ന സിപിഎം-ബിജെപി ആക്രമണങ്ങള്‍ക്ക കാരണമായിരുന്നത് കൊടിമരം നശിപ്പിക്കല്‍ സംഭവങ്ങളാിരുന്നു. ഇതിനു മുമ്പും കൊടിമരം നശിപ്പിച്ചിരുന്നതില്‍ പോലീസിന് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്നും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.


സിപിഎം -ബിജെപി സംഘര്‍ഷം ഉണ്ടാക്കാന്‍ പോലീസും സര്‍ക്കാരുും ശ്രമിക്കുകയാണെന്ന് സംശയിക്കണമെന്നും കുമ്മനം പറഞ്ഞു. നേരത്തെ ബിജെപി സംസ്ഥാന ഓഫീസ് ആക്രമിക്കപ്പെടുമ്പോള്‍ പോലീസ് നോക്കിനിന്ന സംഭവവും കുമ്മനം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് അടുത്തിടെ ബിജെപിയുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ടായിരുന്നു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് അനങ്ങിയില്ലെന്ന് കുമ്മനം പറഞ്ഞു. പിണറായിയുടെ പോലീസ് എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത് പിണറായി കൈകഴുകാമെന്ന് വിചാരിക്കേണ്ടെന്നും കുമ്മനം പറഞ്ഞു.

Tags : CPM  BJP 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ