General News

സ്താനാര്‍ബുദ ബോധവത്കരണവുമായി ഷീ കാന്‍ ക്യാംപെയിന്‍

Thu, Oct 26, 2017

Arabianewspaper 979
സ്താനാര്‍ബുദ ബോധവത്കരണവുമായി ഷീ കാന്‍  ക്യാംപെയിന്‍

സ്താനാബുര്‍ദത്തെ കുറിച്ചുള്ള ഭയാശങ്കകള്‍ മാറാനും രോഗം വന്നാല്‍ തന്നെ 98 ശതമാനം കേസുകളിലും അസുഖം മാറുമെന്നുമുള്ള ബോധവത്കരണവുമായി ഷീ കാന്‍ ക്യാപയിന്‍ യുഎഇയില്‍ നടക്കുന്നു. ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ഹിറ്റ് ചിത്രത്തിലൂടെ ജീവിക്കുന്ന കഥാപാത്രമായി പ്രശസ്തി നേടിയ ഗ്രിഗറി ജേക്കബാണ് ഇത് ,സംഘടിപ്പിച്ചിരിക്കുന്തത്.


ഇതിനോട് അനുബന്ധിച്ച് 400 വനിതകള്‍ പങ്കെടുക്കുന്ന പിങ്ക് കാര്‍ റാലി ഒക്ടോബര്‍ 27 ന് നടക്കും അലങ്കരിച്ച നൂറോളം കാറുകളാകും ഡ്രൈവില്‍ പങ്കെടുക്കുക.


ഉച്ച.്ക്ക് ഒരു മണിക്ക് ഖിസൈസ് ലുലു സെന്ററിന്റെ മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.. വനിതകളുടെ പങ്കാളിത്തം കൊണ്ട് ഈ ക്യാംപെയിന്‍ ഇത്തരത്തിലെ ഏറ്റവും വലിയ പ്രചാരണ പരിപാടിയാണ്. വൈകീട്ട് നാലുമണിക്ക് റാസല്‍ ഖൈമയിലാണ് സമാപനം. ദുബായ്. ഷാര്‍ജ. അജ്മാന്‍., റാസ് അല്‍ ഖൈമ, ഉം അല്‍ ഖ്വയിന്‍ എന്നീ എമിറേറ്റ്‌സ്‌കളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുക്കും.


മികച്ച അലങ്കാരങ്ങള്‍ക്ക് സമ്മാനങ്ങളും നല്‍കും. മികച്ച സെല്‍ഫി, മികച്ച ടീം എന്നിവയ്ക്കും സമ്മാനങ്ങള്‍ ഉണ്ട്. ജോയ് ആലൂക്കാസ് ഗിഫ്റ്റ് വൗച്ചറുകളും 2000 ദിര്‍ഹത്തിന്റെ സൗജന്യ മെഡിക്കല്‍ പരിശോധന പാക്കേജ് വൗച്ചറുകളും സമ്മാനമായി നല്‍കും.


കൂുടുതല്‍ വിവരങ്ങള്‍ക്ക് 055 9250208

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ