General News

ഐഎസ്ആര്‍ഒ ചാരക്കേസ് എന്‍ഐഎ അന്വേഷിക്കണം -നമ്പി നാരായണന്‍

Thu, Oct 26, 2017

Arabianewspaper 926
ഐഎസ്ആര്‍ഒ ചാരക്കേസ് എന്‍ഐഎ അന്വേഷിക്കണം -നമ്പി നാരായണന്‍

കെ കരുണാകരരനെ താഴെയിറക്കാന്‍ മാത്രമുള്ള ഗുഡാലോചന മാത്രമല്ല ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലുള്ളതെന്ന് ആരോപണം മൂലം ഒരായുസു മുഴുവന്‍ നശിച്ചു പോയ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍.


ഓര്‍മകളുടെ ഭ്രമണ പഥം എന്ന പേരിലുള്ള ആത്മകഥയില്‍ പല വെളിപ്പെടുത്തലുകളും നമ്പി നാരായണന്‍ നടത്തുന്നുണ്ട്. പുസ്‌കത്തിന്റെ പ്രകാശനം ഇന്നു നടക്കുമ്പോള്‍ വിവാദമായ പല വെളിപ്പെടുത്തലുകളും ചാരം മൂടിയ ചാരക്കഥയിലെ കനലുകളെ ഊതി തെളിയിക്കും എന്നാണ് കരുതുന്നത്.


ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരുടേയും സുഹൃത്തായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും കുറ്റസമ്മതം നടത്തുകയും താന്‍ മേലുദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കള്ളക്കഥ മെനഞ്ഞതെന്നും സിബി മാത്യുസ് പറഞ്ഞതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. തങ്ങള്‍ക്ക് സ്വാതികനായ ദൈവ ഭക്തന്റെ ശാപം ഉണ്ടാകരുതെന്നും സിബി മാത്യൂസിന് കാലില്‍ രക്തവാതം വന്ന് ചൊറിഞ്ഞ് പൊട്ടിയത് ദൈവ കോപം മൂലമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ സിബിമാത്യൂസിന്റെ കാലിലെ സോക്‌സ് ഉൗരി കാണി്ച്ചുവെന്നും നമ്പി നാരായണന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. എന്നാല്‍,. തന്റെ ഭാര്യ നമ്പി നാരയണന്റെ ഭാര്യുമായി സംസാരിച്ചുവെന്നും എന്നാല്‍, ഇപ്പറഞ്ഞപോലെ ഒന്നും ഉണ്ടായില്ലെന്നും സിബി മാത്യുസ് പറയുന്നു.


ഇക്കാര്യും സിബി മാത്യുസും , സൂര്യ കൃഷ്ണമൂര്‍ത്തിയും സമ്മതിക്കുന്നുണ്ട്.


ചോദ്യം ചെയ്യലിനിടെ സുഹൃത്തായ ഒരു മുസ്ലീമിന്റെ പേരു പറയാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നുവെന്ന് നമ്പി നാരായണന്‍ വെളിപ്പെടുത്തുന്നുണ്ട്. അന്ന് തന്റെ സീനിയറായിരുന്ന എപിജെ അബ്ദുള്‍ കലാമിന്റെ പേരാണ് പറഞ്ഞത്. എന്നാല്‍, മറ്റൊരു സുഹൃത്ത് എന്ന് ഇവര്‍ ആവശ്യപ്പെട്ടു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്തെ അബുബക്കറിന്റെ പേര് താന്‍ ഓര്‍മയില്‍ നിന്ന് ചികഞ്ഞ് എടുത്തു.


പിന്നീട്,. മറ്റൊരു സംഘം തന്നെ ചോദ്യം ചെയ്യാന്‍ വന്നപ്പോള്‍ അബുബക്കറിന്റെ വസതിയില്‍ എത്ര ഫയല്‍ ഒളിപ്പി്ച്ചു വെന്ന് ചോദിച്ചു. തനിക്ക് അന്ന് അതിന്റെ പിന്നിലെ കുതന്ത്രം മനസിലായിരുന്നില്ല.


പാക്കിസ്ഥാനും ഐഎസ്‌ഐയുമായി ബന്ധപ്പെടുത്തി കഥ ഉണ്ടാക്കാനായിരുന്നു വെറ്റിനറി ഡോക്ടരായി പ്രവര്‍ത്തിക്കുന്ന അബുബക്കറെ ഉപയോഗിച്ചതെന്നും നമ്പി നാരായണന്‍ പറയുന്നു.


അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ഇന്ത്യയുടെ ക്രയോജനിക് എഞ്ചിന്‍ വികസ പദ്ധതിയെ തകര്‍ക്കാനായിരുന്നു ഇതിനു പിന്നിലെ നാലു ശാസ്ത്രജ്ഞരെ ഇല്ലാത്ത ചാരക്കഥ പറഞ്ഞ് കുടുക്കിയതെന്നും ഇതിന് കരുണാകര വിരുദ്ധ ഗ്രൂപ്പിനെ നയിച്ചവര്‍ക്കും ചില പ്രമുഖ മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും ഇതെല്ലാം എന്‍ഐഎ പോലൂുള്ള ഒരു സംഘടന രാജ്യ ദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ അന്നേഷിക്കണമെന്നുമാമ് നമ്പി നാരായണന്‍ പറയുന്നത്.


പ്രധാനമന്ത്രിയാകും മുമ്പ് നരേന്ദ്ര മോഡി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നമ്പി നാരായണനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍,. മോഡി അധികാരമേറ്റിട്ടും ഈ വിഷയത്തില്‍ യാതൊരു നീക്കവും ഉണ്ടായില്ല.


ഗുജറാത്തില്‍ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാറും മോഡിയുമായുള്ള വിരോധത്തിന് അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഈ കേസില്‍ നിന്ന് ലഭിക്കുമോ എന്നു മാത്രമായിരുന്നു മോഡി തിരക്കിയതെന്ന് നമ്പി നാരായണന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ചാരക്കേസ് അന്വേഷണ സംഘത്തിന്റെ ചുമതല ഐബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ ബി ശ്രീകുമാറിനും ഉണ്ടായിരുന്നു. എന്നാല്‍, അമേരിക്കയുമായി ഇപ്പോള്‍ നല്ല ബന്ധം തുടരുന്നതിനാലാണ് മോഡി സിഐഎയെ കുഴപ്പത്തിലാക്കുന്ന വിഷയം അന്വേഷിക്കാത്തതെന്നും ചിലര്‍ പറയുന്നു.


വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിച്ചാല്‍ എന്‍ഐഎ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ