General News

ഗുജറാത്തിലെ പലചരക്കു കടക്കാരനുമായി പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം - പിആര്‍ സ്റ്റണ്ട് എന്ന് കോണ്‍ഗ്രസ്

Thu, Oct 26, 2017

Arabianewspaper 1077
ഗുജറാത്തിലെ പലചരക്കു കടക്കാരനുമായി പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം - പിആര്‍ സ്റ്റണ്ട് എന്ന് കോണ്‍ഗ്രസ്

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഭരണ കക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും പുതിയ തന്ത്രങ്ങളുമായി രംഗത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി വഡോദരയിലെ ഒരു പലചരക്കു കടക്കാരനുമായി സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


ബിജെപിയുടെ പ്രവര്‍ത്തകനായ ഗോപാല്‍ ഭായി ഗൊഹില്‍ എന്നയാളുമായാണ് ദീവാലി ആശംസകള്‍ പറയാന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ സംഭാഷണം. 22 ന് വഡോദരയില്‍ വരുന്നുണ്ടെന്നും മറ്റും പറയുന്ന സംഭാഷണത്തില്‍ മോഡിക്ക് ഇദ്ദേഹവും കുടുംബവുമായുള്ള അടുപ്പം വെളിവാക്കുന്നു.


താങ്കള്‍ ഇപ്പോഴും പലചരക്ക് കട നടത്തുകയല്ലേ എന്നും പുതിയ ബിസിനസ് ആരംഭിച്ചോ എന്നും മോഡി ചോദിക്കുന്നു.



ഒക്ടോബര്‍ 19 നാണ് മോഡി ഇദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നത്. റോഡ് ഷോ നടത്തുമ്പോള്‍ താന്‍ കടയുടെ മുന്നില്‍ എത്തുമെന്നും കൈവീശി കാണിക്കാമെന്നും മോഡി പറയുന്നുണ്ട്.


ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തുന്ന ദുഷ് പ്രചരണങ്ങളില്‍ ആശങ്കപ്പെടുന്ന ഗോപാല്‍ ഭായിയോട് താന്‍ ജനസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ കള്ളപ്രചരണങ്ങള്‍ കേള്‍ക്കുന്നതാമെന്നും ഇന്നും അത് തുടരുന്നതില്‍ ആശങ്ക വേണ്ടെന്നും എല്ലാ വട്ടവും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയാണ് ഉണ്ടായതെന്നും മോഡി ഓര്‍മപ്പെടുത്തുന്നു.


പത്തു മിനിട്ട് നീളുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.


സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ കുടുംബത്തിന് ദീവാലി ആശംസ പറയുന്ന വേളയില്‍ ഇദ്ദേഹത്തിന്റെ ഭാര്യയും സംഭാഷണത്തില്‍ പങ്കു ചേരുന്നു.
2001 ല്‍ മോഡിയെ സദ്ഭാവന യാത്ര സമയത്ത് കണ്ട കാര്യുവും ഗോപാല്‍ഭായി പങ്കുവെയ്ക്കുന്നു. ഗുജറാത്തില്‍ ഇക്കുറി 150 സീറ്റ് ബിജെപിക്ക് നല്‍കുമെന്നും ദീവാലി സമ്മാനമായിരിക്കുമെന്നും ഗോപാല്‍ഭായി പറയുന്നു.


മോഡിയുമായി സംസാരിച്ച ഗോപാല്‍ ഭായിയെ തേടി ദേശീയ മാധ്യമങ്ങള്‍ എത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. സാധാരണ പ്രവര്‍ത്തകനായി്ട്ടും തന്നെ മോഡി ഓര്‍ത്തിരിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗുണമെന്ന് ഗോപാല്‍ ഭായി പറയുന്നു.


മോഡി ഗുജറാത്തിലെ പഴയ സുഹൃത്തുക്കളെ ഇത്തരത്തില്‍ ഫോണ്‍ ചെയ്യുന്നതായി അറിയാന്‍ കഴിഞ്ഞെന്നും പുതിയൊരു സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തന്നെ മോഡി വിളിച്ചതെന്നും താനും മോഡിയും തമ്മില്‍ സംസാരിക്കുന്നത് കാല്‍ ലക്ഷത്തോളം പേര്‍ കേട്ടതായും ഗോപാല്‍ ഭായി പറയുന്നു.


ഗോപാല്‍ ഭായിയുമായി മോഡിയെ കണക്ട് ചെയ്യുന്നുവെന്ന് ഈ ഓഡിയോ ക്ലിപിന്റെ ആദ്യ ഭാഗത്ത് പറയുന്നുണ്ട്. ഓപറേറ്റര്‍ ആദ്യവും അവസാനവും സംസാരിക്കുന്നതും നിര്‍ദ്ദേശം നല്‍കുന്നതും ക്ലിപിലുണ്ട്.


തിരഞ്ഞെടുപ്പില്‍ മോഡിയും ബിജെപിയും നടത്തുന്ന പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ ഗുജറാത്തിലെ ജനത തള്ളിക്കളയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങലെ വിഡ്ഡികളാക്കാനാണ് മോഡി ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോളങ്കി പറഞ്ഞു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ