General News

കുടുംബത്തോടെ ആത്മഹത്യ: പിതാവും മരിച്ചു

Wed, Oct 25, 2017

Arabianewspaper 893
കുടുംബത്തോടെ ആത്മഹത്യ: പിതാവും മരിച്ചു

കൊള്ളപ്പലിശക്കാരുടെ പീഡനത്തെ തുടര്‍ന്ന് പരാതി പറയാനെത്തി തിരുനെല്‍വേലി കളക്ട്രേറ്റിനു മുന്നില്‍ കുടുംബത്തോടെ തീകൊളുത്തിയ സംഭവത്തില്‍ പിതാവും മരിച്ചു,.


നേരത്തെ,. ഇയാളുടെ ഭാര്യയും രണ്ട് മക്കളും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇസ്‌കൈ മുത്തു (32) ആണ് മരിച്ചത്. ശുഭ ലക്ഷ്മിയും രണ്ട് മക്കളും തല്‍ക്ഷണം മരിച്ചിരുന്നു.


വട്ടിപ്പലിശക്കാരുടെ പീഡനം സംബന്ധിച്ച കേസുകളും പരാതികളും വന്നാല്‍ ഉടനെ തന്നെ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി കെ പളനി സ്വാമി ഉത്തരവിട്ടു.


ജില്ലാ കളക്ടറുടെ മുന്നില്‍ പലവട്ടം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് ഇയാളെ നയിച്ചത്. നാലും ഒന്നര വയസുമുള്ള കുട്ടികളെ തീ കൊളുത്തി പരസ്യമായി കൊല്ലുന്നതിന്റെ ചിത്രം ഏവരേയും വേദനിപ്പിക്കുന്നതായിരുന്നു.

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ