General News

രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെ ഹാര്‍ദ്ദിക് പട്ടേലിന് അറസ്റ്റ് വാറണ്ട്

Wed, Oct 25, 2017

Arabianewspaper 800
രാഹുല്‍ ഗാന്ധിയെ കണ്ടതിന് പിന്നാലെ ഹാര്‍ദ്ദിക് പട്ടേലിന് അറസ്റ്റ് വാറണ്ട്

പട്ടേല്‍ സമര സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ അഹമദ് ബാദ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പട്ടീദാര്‍ പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എയുടെ ഓഫീസ് തകര്‍ത്ത കേസിലാണ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്


അഹമദാബാദില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലില്‍ നിന്ന് പുറത്തുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ഹാര്‍ദ്ദിക് പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട്. രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പെട്ടിയും തൂക്കി നടന്നു വരുന്ന ഹാര്‍ദികിന്റെ ദൃശ്യങ്ങള്‍ ബിജെപി പ്രചാരണായുധമാക്കിയിരുന്നു.


ഹാര്‍ദ്ദിക് പട്ടേലും അനുയായിയും പെട്ട്ിയും ബാഗും തൂക്കിയാണ് ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി വന്നത്. പെട്ടിയിലും ബാഗിലും പണമായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.


ഹാര്‍ദ്ദിക് പട്ടേലും കോണ്‍ഗ്രസുമായി ധാരണയിലായെന്നും രാഹുലില്‍ നിന്ന് പണം സ്വാകരിച്ചെന്നുമാണ് വ്്യാപക പ്രചാരണം. എന്നാല്‍. താന്‍ രാഹുലിനെ കണ്ടിട്ടില്ലെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഹാര്‍ദ്ദിക് പട്ടേല്‍ വെട്ടിലായി.


2015 ലാണ് ഗുജറാത്തില്‍ സംവരണം ആവശ്യപ്പെട്ട് പട്ടീദാര്‍ സമരം നടത്തിയത്. ഇതിനെ തുടര്‍ന്ന് സമരക്കാരെ പോലീസ് നേരിട്ടു. സമരത്തെ ഫലപ്രദമായി നേരിടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ രാജിവെച്ച് ഒഴിഞ്ഞിരുന്നു. അനാരോദ്യം മൂലമാണ് ഒഴിഞ്ഞതെന്ന്ായിരുന്നു ബിജെപിയടെ ഔദ്യോഗിക വിശദീകരണം.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ