General News

ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീഴുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Wed, Oct 25, 2017

Arabianewspaper 762
ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വീഴുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

അദ്ധ്യാപികമാരുടെ മാനസിക പീഡനത്തിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നും വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.


സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും തലയടിച്ച് വീഴുന്ന ഗൗരിയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഉടനെ തന്നെ അദ്ധ്യാപകരും മറ്റും ഓടിക്കൂടുന്നതും തുടര്‍ന്ന് ചിലര്‍ താങ്ങിയെടുത്ത് ഓഫീസ് മുറിയിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.


തലയ്ക്കും നട്ടേല്ലിനും പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ സ്‌കൂളിന്റെ മാനേജ് മെന്റിന്റെ കീഴിലുള്ള ബെന്‍സിഗര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്‌കൂളിലെ ജീപ്പിലാണ് കുട്ടിയെ കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു,.


എന്നാല്‍, നാലു മണിക്കൂറോളം ഗൗരിക്ക് ചികിത്സ ലഭിച്ചില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.


ബെന്‍സിഗര്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഗൗരി മരിക്കുകയായിരുന്നു.


ഗൗരിയുടെ അദ്ധ്യാപികമാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഗൗരിയുടെ അനിയത്തിയെ ശിക്ഷയുടെ ഭാഗമായി ആണ്‍കുട്ടികളുടെ ഒപ്പം ഇരുത്തിയതിനെ ചോദ്യം ചെയ്തതിനാണ് അദ്ധ്യാപികമാര്‍ വഴക്കു പറഞ്ഞത്.


ഇതിനു മുമ്പും സമാനമായ ശിക്ഷ അനിയത്തിക്ക് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. അനിയത്തിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഗൗരി എത്തുന്നതു കണ്ടാണ് അദ്ധ്യാപികമാര്‍ ഗൗരിയെ ശകാരിച്ചത് . പെട്ടുന്നുണ്ടായ പ്രകോപനമാമാണ് കുട്ടിയെ ചാടിമാരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.

Tags : CCTV 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ