General News

സര്‍ക്കാര്‍ വഞ്ചന കാട്ടിയെന്ന് ആരോപിച്ച്, കീഴാറ്റൂരില്‍ വീണ്ടും സമരം

Wed, Oct 25, 2017

Arabianewspaper 1083
സര്‍ക്കാര്‍ വഞ്ചന കാട്ടിയെന്ന് ആരോപിച്ച്, കീഴാറ്റൂരില്‍ വീണ്ടും സമരം

കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ ജനത വീണ്ടും സമരപാതയില്‍ അനുരജ്ഞന യോഗം വിളിച്ച് കൂട്ടി മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് കാട്ടിയാണ് പാര്‍ട്ടിക്കാരുടെ കൂട്ടായ്മ ഇടതു സര്‍ക്കാരിനെതിരെ സമരം നടത്തുന്നത്.


19 ദിവസം നീണ്ട സമരത്തിനൊടുവിലാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അനുരജ്ഞന യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചത്.


ദേശീയ പാതയ്ക്കായി ഏക്കറുകണക്കിന് വയല്‍ നികത്തുന്നതിനെതിരെയാണ് സമരം. ഇത് വികസനത്തിന് എതിരായ സമരമല്ലെന്നും ഒരു ഗ്രാമത്തിന്റെ ആണിക്കല്ലായ കൃഷിയിടം സംരക്ഷിക്കാനുള്ള സമരമാണെന്നും നാട്ടുകാര്‍ പറയുന്നു.


സിപിഎം കൊടി പിടിച്ചാണ് നൂറുകണക്കിന് വീട്ടമ്മമാര്‍ സമരത്തിന് ഇറങ്ങിയത്. നികത്താനായി സര്‍ക്കാര്‍ കണ്ടു വെച്ച് പാടശേഖരങ്ങളിലെല്ലാം ചെങ്കോടി നാട്ടിയാണ് പ്രതിഷേധം.


വയല്‍ നികത്തികൊണ്ട് മാത്രമെ റോഡ് നിര്‍മിക്കു.എന്ന സര്‍ക്കാരിന്റെ വാശിയെ തങ്ങള്‍ എതിര്‍ത്ത് നോല്‍പ്പിക്കുമെന്നും ഇത് അതിജീവനത്തിന്റേ പോരാട്ടമാണെന്നും നാട്ടുകാര്‍ പറയുന്നു. കീഴാറ്റൂര്‍ കിഴക്ക് കരയാണ് ആദ്യം സമരത്തിന് ഇറങ്ങിയതെങ്കിലും ഇപ്പോള്‍ സമീപ ഗ്രാമവാസികളും സമരത്തിന് മുന്‍പന്തിയിലുണ്ട്.


കൂവോട്. പ്ലാത്തോട്ടം എന്നീ മേഖലകളിലെ ജനങ്ങളും സമരത്തിന് അണി നിരക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ വയല്‍ വരമ്പില്‍ ദീപം പിടിച്ച് നൂറുകണക്കിനു പേര്‍ നിരന്നാണ് സമരം നടത്തിയത്. മനുഷ്യ ചങ്ങല തീര്‍ത്ത് പന്തം കൊളുത്തിയാണ് സമര പ്രഖ്യാപനം നടത്തിയത്.


നാന്നൂറോളം കര്‍ഷകരുടെ ജീവനോപാധിയാണ് 250 ഏക്കര്‍ വരുന്ന ഈ നെല്‍പാടശേഖരങ്ങള്‍. ഈ പാടശേഖരത്ത് മണ്ണും കല്ലും സിമന്റും ഇട്ട് നികത്തി റോഡ് നിര്‍മിക്കരുത്. റോഡിനായി തണ്ണീര്‍ത്തടത്തെ നശിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷതും പറയുന്നു. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ ജലസംഭരണിയാണ് ഇവിടം. മൂന്നു ഭാഗവും കുന്നായ മേഖലയിലെ ഏറ്റവും താഴ്ന്ന ഭാഗമായതിനാലാണ് കീഴാറ്റൂര്‍ എന്ന പേരു വരാന്‍ കാരണം.


നെല്‍കൃഷിക്കൊപ്പം ഇടവിളയായി പച്ചക്കറിയും നാട്ടുകാര്‍ കൃഷി ചെയ്യുന്നു. കുന്നില്‍ പെയ്യുന്ന മഴയെല്ലാം ഈ പാടശേഖരത്തേക്കാണ് ഒഴുകി വരുന്നത്. ഇതിനാല്‍ ഇത് തണ്ണീര്‍ത്തടമാണ്. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ കൃഷി ചെയ്യാറില്ല. ഈ തണ്ണീര്‍ത്തടത്തിന്റെ ഭാഗമായുള്ള ഭൂഗര്‍ഭ ജലത്തിന്റെ ഫലമാണ് ഇരു കരകളിലേയും കിണറുകളില്‍ വെള്ളമെത്തിക്കുന്നത്. ദേശീയ പാതയ്ക്കായി 19 ഹെക്ടര്‍ പാടമാണ് നികത്തുന്നത്. ഇത് പരിസ്ഥിതി ആഘാതം ഉണ്ടാക്കും.


നിലവിലെ ദേശീയ പാത ഇരുഭാഗത്തും വീതികൂട്ടിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത് പറയുന്നത്. ചിറവക്ക്-തൃച്ചംബരം ഭാഗത്ത് ഒരു ഫ്‌ളൈ ഓവറും പണിതാല്‍ ബൈപാസ് വേണ്ടി വരില്ല. സര്‍ക്കാര്‍ ഇതിനാണ് ശ്രമിക്കേണ്ടത്, പരിഷത് നേതാക്കാള്‍ പറയുന്നു.

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ