General News

സെന്‍സെക്‌സ് 456 പോയിന്റു നേടി, സര്‍വ്വകാല റെക്കോര്‍ഡില്‍

Wed, Oct 25, 2017

Arabianewspaper 731
സെന്‍സെക്‌സ് 456 പോയിന്റു നേടി,  സര്‍വ്വകാല റെക്കോര്‍ഡില്‍

ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും സംഘവും ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിച്ചു. പൊതു മേഖലാ ബാങ്കുകളിലേക്ക് 2.11 ലക്ഷം കോടി രൂപ എത്തിച്ച് ബാങ്കിംഗ് മൂലധന അടിത്തറ ശക്തിപ്പെടുത്തുമെന്നും ഏഴു ലക്ഷം കോടി രൂപ ചെലവിട്ട് ദേശീയ പാത നിര്‍മിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു തൊട്ടു പിറ്റേന്നാണ് മുംബൈ ഓഹരി വിപണി കുതിച്ചു ചാട്ടം നടത്തിയത്.


456 പോയിന്റാണ് രാവിലെ സെന്‍സെക്‌സ് ഉയര്‍ന്നത്. സെന്‍സെക്‌സ് 33,063 ലും ദേശീയ ഓഹരി സൂചികയായ നിഫ്ടി 10,312 ലുമാണ് വ്യാപാരം നടത്തുന്നത്.


ബാങ്കിംഗ് ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് സെന്‍സെക്‌സെ ഉയരാന്‍ കാരണമായത്. എസ്ബിഐയുടെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഭാരത് മാല റോഡ് നിര്‍മാണ പദ്ധതിയില്‍ ലക്ഷം കോടിയുടെ പദ്ധതി എത്തുമെന്ന പ്രഖ്യാപനം അടിസ്ഥാന സൗകര്യ വികസന കമ്പനികളുടെ ഓഹരികള്‍ക്കും പ്രിയേമേറി.


എല്‍ആന്‍ഡ്ടിയുടെ ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡുമായി. ഇതു കൂടാതെ ഓട്ടോ മൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ക്കും ആവശ്യക്കാര്‍ ഏറി.


ബാജാജ് ഓട്ടോ, ഹീറോ മോട്ടോഴ്‌സ് എന്നിവര്‍ ലാഭം ഉണ്ടാക്കി. ഹിന്‍ഡാല്‍കോ എന്നിവരും നേട്ടമുണ്ടാക്കി.


ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്തിന്റെ സമ്പദ് രംഗത്തെ തകര്‍ത്തുവെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് ധനമന്ത്രിയും ധനകാര്യ വകുപ്പ് സെക്രട്ടറിമാരും ചൊവ്വാഴ്ച വാര്‍ത്ത സമ്മേളനം നടത്തി പ്രസന്റേഷന്‍ അവതരിപ്പിച്ചത്. രാജ്യത്തെ മാക്രോ ഇക്കണോമിക്‌സ് മാനദണ്ഡങ്ങള്‍ എല്ലാം തൃപ്തികരമാണെന്നും പണപ്പെരുപ്പം , ധനക്കമ്മി, വിദേശ നിക്ഷേപം, വിദേശനാണ്യ കരുതല്‍ ശേഖരം തുടങ്ങിയവ എല്ലാം അനുകൂലമാണെന്നും നോട്ടു നിരോധനവും ജിഎസ്ടിയും മൂലം ഉണ്ടായ ജിഡിപി വളര്‍ച്ചാ നിരക്കിലെ കുറവ് ഇനി.യുള്ള പാദങ്ങളില്‍ ഉണ്ടാവില്ലെന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞിരുന്നു. ഇതോടൊപ്പം കിട്ടാക്കടം മൂലം വിഷമിക്കുന്ന ബാങ്കുകള്‍ക്ക് 2.11 ലക്ഷം കോടിയുടെ പാക്കേജും അടിസ്ഥാന സൗകര്യ വികസനത്തിന് 7 ലക്ഷം കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു,.

Tags : Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ