General News

ഗുജറാത്തില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടും -സര്‍വെ

Wed, Oct 25, 2017

Arabianewspaper 754
ഗുജറാത്തില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടും -സര്‍വെ

നരേന്ദ്ര മോഡി ഇല്ലാത്ത ഗുജറാത്തില്‍ ബിജെപിയെ തളയ്ക്കാന്‍ ഇക്കുറിയും കോണ്‍ഗ്രസിന് കഴിയില്ലെന്ന് അഭിപ്രായ സര്‍വ്വെ. ഇന്ത്യാ ടുഡെ നടത്തിയ സര്‍വ്വെയിലാണ് ബിജെപി 182 മണ്ഡലങ്ങളില്‍ 115 മുതല്‍ 125 വരെ നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്.


വികസനമെന്ന ബിജെപി മുദ്രാവാക്യത്തെയാണ് ഗുജറാത്തി ജനത പിന്തുണയ്ക്കുന്നതെന്നും സര്‍വ്വെ പറയുന്നു.


നോട്ട് നിരോധം, ജിഎസ്ടി എന്നിവയിലെ കല്ലുകടികള്‍ ഗുജറാത്തി ജനതയെ ബിജെപിക്ക് എതിരെ തിരിക്കുമെന്ന ധാരണയും പട്ടേല്‍ ഉള്‍പ്പടെയുള്ള ജാതി സംഘടനകളുടെ പ്രക്ഷോഭങ്ങലും ബിജെപിയുടെ ജനപിന്തുണയെ ഇളക്കിയിട്ടില്ലെന്നും സര്‍വ്വെ പറയുന്നു.


ഇന്ത്യ ടുഡെ-ആക്‌സിസ് മൈ സര്‍വ്വേയിലാണ് ഈ പ്രവചനങ്ങള്‍. ബിജെപി 125 വരെ സീറ്റു നേടുമ്പോള്‍ കോണ്‍ഗ്രസിന് 57-67 വരെ സീറ്റുകള്‍ ലഭിക്കും. ന2012 ല്‍ ബിജെപിക്ക് 119 ഉം കോണ്‍ഗ്രസിന് 60 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്.


ഇക്കുറിയും ബിജെപിക്ക് ഗുണകരമകുന്നത് കോടികളുടെ വികസന പദ്ധതികളായിരിക്കും. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുമ്പോള്‍ സംസ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ വ്യാപാരികളുടേയും വ്യവസായികളുടേയും ഏറിയ പങ്കുള്ള ഗുജറാത്തി സമൂഹം തയ്യാറാവുന്നില്ല. ജിഎസ്ടി പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇവര്‍ കഴിഞ്ഞ 22 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തില്‍ തൃപ്തി കുറഞ്ഞട്ടുണ്ടെങ്കിലും മോഡിയിലുള്ള വിശ്വാസമാണ് ബിജെപിക്ക് ഗുണകരമാകുന്നതെന്നും സര്‍വ്വെ പറയുന്നു.


മുഖ്യമന്ത്രി വിജയ് രൂാപാനിക്ക് ജനപിന്തുണയുണ്ട്. മുഖ്യമന്ത്രിയായി 34 ശതമാനം പേരും വിജയ് രൂപാനിയെ പിന്തുണച്ചപ്പോള്‍ 19 ശതമാനം പേരാണ് പ്രതിപക്ഷ നേതാവ് ശക്തിസിംഗ് ഗോയലിനെ പിന്തുണച്ചത്. ദലിത് നേതാവ് ജിഗ്നേഷ് മേനാനിയും അല്‍പേഷ് ഠാക്കൂറും കോണ്‍ഗ്രസിന് നല്‍കുന്ന പിന്തുണ പത്തോളം സീറ്റുകള്‍ കോണ്‍ഗ്രസിന് അധികം ലഭിക്കും.


കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഗുജാറാത്ത് വികാസ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതിനെ തുടര്‍ന്ന് ഇക്കുറി ബിജെപിക്ക് ആ വോട്ടുകളും ലഭിക്കും. പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന് ജനപിന്തുണ ഉണ്ടെങ്കിലും കോണ്‍ഗ്രസ് വോട്ടാക്കി മാറ്റാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.


ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും മോഡി ഫാക്ടര്‍ ഇത് മറികടക്കും. നരേന്ദ്ര മോഡി അധികാരത്തിലേറിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2002 ല്‍ 127 , 2007 ല്‍ 117 2012 ല്‍ 115 എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിച്ച സീറ്റുകള്‍. ഒരോ പ്രാവശ്യവും സീറ്റുകള്‍ കുറഞ്ഞാണ് വരുന്നത്. ഈ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് യാഥാക്രമം, 51,.59, 61 എന്നിങ്ങഴെ സീറ്റുകളുടേ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു.


എബിപി നടത്തിയ സര്‍വ്വേയില്‍ ബിജെപിക്ക് 150 സീറ്റും കോണ്‍ഗ്രസിന് 25 സീറ്റുമാണ് പ്രവചിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ