General News

സാമ്പത്തിക മേഖല ഉണര്‍വില്‍, 2.11 ലക്ഷം കോടി രൂപ വായ്പ നല്‍കും-ധനമന്ത്രി

Tue, Oct 24, 2017

Arabianewspaper 1016
സാമ്പത്തിക മേഖല ഉണര്‍വില്‍, 2.11 ലക്ഷം കോടി രൂപ വായ്പ  നല്‍കും-ധനമന്ത്രി

രാജ്യത്തെ സാമ്പത്തിക മേഖല ഉണര്‍വിലാണെന്നും വളര്‍ച്ചാ നിരക്ക് കുതിച്ചു ചാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. പൊതു മേഖലാ ബാങ്കുകള്‍ വഴി വായ്പ ലഭ്യമാക്കാന്‍ 2.11 ലക്ഷം കോടി രൂപ നല്‍കുമെന്നും  ദേശീയ പാത നിര്‍മാണത്തിന് ഏഴു ലക്ഷം കോടി രൂപ മന്ത്രിസഭ അനുമതി നല്‍കിയതായും ധനമന്ത്രി ജെയ്റ്റിലി പറഞ്ഞു. ഭാരത് മാല പദ്ധതി ഉള്‍പ്പടെയുള്ള റോഡ് നിര്‍മാണത്തിനാണിത്രയും തുക അനുവദിച്ചിരിക്കുന്നത്.


കൂുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 83,677 കിലോമീറ്റര്‍ ദേശീയ പാത നിിര്‍മിക്കും. സാമ്പത്തിക രംഗത്ത് ഘടനാ പരമായ പരിഷ്‌കാരങ്ങള്‍ സംഭവിക്കുമ്പോള്‍ ചെറിയ എക്കിട്ടങ്ങള്‍ ഉണ്ടാകുമെന്നും അത് തനിയെ മാറുമെന്നും ഹ്രസ്വകാല പ്രശ്‌നങ്ങള്‍ കഴിയുമ്പോള്‍ ഇതിന്റെ ഗുണം ലഭിക്കും, ജെയ്റ്റിലി പറഞ്ഞു.


കഴിഞ്ഞ മൂന്നു വര്‍ഷമായി സാമ്പത്തിക വളര്‍ച്ച് ശരാശരി 7.5 ശതമാനമാണ്. അതേസമയം, ചില പാദങ്ങളില്‍ വളര്‍ച്ചാ നിരക്ക് താഴ്ന്നു. ഏറ്റവും മോശമായ കാലഘട്ടം കഴിഞ്ഞു ഇനി സാമ്പത്തിക രംഗം ത്വരിത വളര്‍ച്ച നേടും. അടുത്ത പാദങ്ങളില്‍ ഇതിന്റെ വ്യത്യാസം പ്രകടമാകുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് സി ഗാര്‍ഗ് പറഞ്ഞു.


ജിഎസ്ടി, നോട്ടു നിരോധനം തുടങ്ങിയവ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തു എന്നു നിലയില്‍ തിരഞ്ഞെടുപ്പു പ്രചാരണ വേദികളില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെയാണ് ജെയ്റ്റിലിയുടെ മറുപടി.


രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരേയും കൂടെക്കൂട്ടി രേഖകളുംകണക്കുകളും നിരത്തിയാണ് ജെയ്റ്റിലി തിരിച്ചടിച്ചത്.


ബൃഹത് സാമ്പത്തിക മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിലയിലാണ്. വിദേശ നാണ്യ കരുതല്‍ ശേഖരം 40000 കോടി ഡോളറിലാണ്., നേരിട്ടുള്ള വിദേശ നിക്ഷേപം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ധനക്കമ്മി നിയന്ത്രണത്തിലാണ് ഇതെല്ലാം മികച്ച സൂചകങ്ങളാണെന്നും സുഭാഷ് ഗാര്‍ഗ് പറഞ്ഞു.


പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വേദിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ധനകാര്യ സെക്രട്ടറി അശോക് ലാവാസ രാജ്യത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് പ്രസന്റേഷന്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന വികസന പദ്ധതികളുടെ വിവരമാണ് ഇതില്‍ പ്രധാനമായും ഉണ്ടായിരുന്നത്.


കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കുടുതല്‍ വളര്‍ച്ചയ.്ക്കും ഇത് ഉപകാരപ്രദമാകും. 83,000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മാണം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുമെന്നും ലവാസ പറഞ്ഞു. ഇത് 14 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. 


തുറുമുഖങ്ങളെയും പ്രധാന വാണിജ്യ കേന്ദ്രങ്ങളേയും ബന്ധപ്പെടുത്തി ചരക്കു നീക്കം വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യം.. 21,000 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള സാമ്പത്തിക ഇടനാഴിയാണ് ഇതില്‍ പ്രാധാന്യം.


സാമ്പത്തിക തലസ്ഥാനമായ മുംബൈ.യില്‍ നിന്ന് ഗോവയിലെ പനാജി, മംഗലാപുരം, കൊച്ചി, കന്യാകുമാരി, ബംഗളുരു, ഹൈദരബാദ്, ജബല്‍പൂര്‍, റാഞ്ചി എന്നീ നഗരങ്ങള്‍ വഴിയാണ് സാമ്പത്തിക ഇടനാഴി. നാലു വരി പാതയാണ് നിര്‍മിക്കുന്നത്. നിലവില്‍ രണ്ടു വരിയുള്ള എല്ലാ റോഡുകളും നാലുവരിയാക്കും.


രാജ്യത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചരക്കു നീക്കത്തെ ബാധിക്കുന്നുവെന്നതാണ് ഇതിനു പരിഹാരമായാണ് പുതിയ റോഡുകള്‍.


ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക വളര്‍ച്ചാ മുരടിപ്പ് കോണ്‍ഗ്രസ് പ്രചാരണ വിഷയമാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കണക്കുകളുമായി എത്തി ഇതിനെ ഖണ്ഡിച്ചത്.


കോണ്‍ഗ്രസ് നുണകള്‍ പ്രചപരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആരോപിച്ചിരുന്നു. ജിഎസ്ടി പാസാക്കിയത് കോണ്‍ഗ്രസും സിപിഎമന്മും രാജ്യസഭയില്‍ അനുകൂലിച്ച് വോട്ടു ചെയ്തിട്ടാണെന്നും 29 സംസ്ഥാനങ്ങളിലെ ധനമന്തരിമാരുമായി കൂടിയാലോചിച്ച് ജിഎസ്ടി കൗണ്‍സിലാണ് നികുതി നിരക്കുകള്‍ നിശ്ചയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.


എന്നാല്‍, വ്യാപാരി സമൂഹം ഏറെയുള്ള ഗുജറാത്തില്‍ ജിഎസ്ടിയും നോട്ടു നിരോധനവും തിരഞ്ഞെടുുപ്പു വിഷയമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ജിഎസ്ടി യുടെ പേരില്‍ വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്.


ജിഎസ് ടി എന്നാല്‍ ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചതിനു പിന്നാലെ ജിഎസ്ടി ഗബ്ബര്‍ സിംഗ് ടാക്‌സാണെന്നായിരുന്നു കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ