General News

ആഗ്ര ഹൈവേയില്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി

Tue, Oct 24, 2017

Arabianewspaper 794
ആഗ്ര ഹൈവേയില്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറങ്ങി

അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ വിമാനത്താവളങ്ങള്‍ക്കു പുറമേ സാദ്ധ്യാമായ ഹൈവേകളില്‍ യുദ്ധ വിമാനങ്ങള്‍ പറന്നിറക്കാന്‍ പര്യാപ്തമായ ഇടങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ലക്‌നൗ -ആഗ്ര ഹൈവേയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ ഒരോന്നായി പറത്തി ഇറക്കിയത്.


ചൊവ്വാഴ്ച രാവിലെയാണ് ഹൈവേയിലെ ഒരു ഭാഗത്ത് വ്യോമസേനയുടെ മൂന്ന് വീതം ജാഗ്വാറുകളും മിറാഷുകളും, സുഖോയ് 30 ജെറ്റുകളും പറന്നിറങ്ങിയത്.


ലക്‌നൗവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ബംഗാര്‍മാവുവിലാണ് യുദ്ധ വിമാനങ്ങളുടെ എക്‌സര്‍സൈസ് ആരംഭിച്ചത്. ആദ്യം എത്തിയത് സി 130 ഹെര്‍ക്കുലിസ് എന്ന ചരക്കു-ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ്. പ്രത്യേക കമാന്‍ഡോ ഫോഴ്‌സായാ ഗരുഡ് കമാന്‍ഡോകളുമായാണ് വിമാനം എത്തിയത്.


കമാന്‍ഡോകള്‍ ഇറങ്ങിയതോടെ പറന്നുയര്‍ന്ന സി 130 വീണ്ടും ഇവരെ കയറ്റാനായി പറന്നിറങ്ങി. 2016 ലാണ് ആദ്യമായി വ്യോമസേനയുടെ മിറാഷ് 2000 വിമാനം യമുന എക്‌സപ്രസ് വേയില്‍ പറന്നിറങ്ങിയത്.


ഗതാഗത മന്ത്രാലയത്തിന്റെ അനുമതിയോടു കൂടി ഇത്തരം പന്ത്രണ്ട് ഹൈവേകള്‍ വ്യോമസേന അടിയന്തര ലാന്‍ഡിംഗിന് തിരഞ്ഞെടുത്തിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇവിടെയെല്ലാം യുദ്ധ വിമാനങ്ങള്‍ പറന്നിറക്കും.


മാവോയിസ്റ്റ് മേഖലകളായ ഒഡീഷ. ഝാര്‍ഖണ്ഡ്, ചത്തീസ് ഗഡ് എന്നിവടങ്ങളിലാണ് ഇത്. ദുരന്ത നിവാരണത്തിനും, ഭീകരാക്രമണ സാഹചര്യങ്ങളിലും കമാന്‍ഡോകളെ ഇറക്കാനും മറ്റും ഉത് സഹായകമാകും. യുദ്ധം ഉണ്ടാകുമ്പോഴും സുഖോയ് പോലുള്ള വിമാനങ്ങള്‍ക്ക് ഇറങ്ങാനും മറ്റും സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം,




Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ