General News

ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തു -രാഹുല്‍

Tue, Oct 24, 2017

Arabianewspaper 867
ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തു -രാഹുല്‍

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജിഎസ്ടി എന്നാല്‍ ഗബ്ബര്‍ സിംഗ് ടാക്‌സ് ആണെന്ന് പരിഹസിച്ച രാഹുല്‍ നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യത്തെ തകര്‍ത്തുവെന്ന് ആരോപിച്ചു.


പിന്നാക്ക സമുദായ നേതാവ് അല്‍പേഷ് ഠാക്കുറിന്റെ അനുയായികള്‍ പങ്കെടുത്ത റാലിയിലാണ് രാഹുലിന്റെ കടന്നാക്രമണം.


ബോളിവുഡ് ഹിറ്റ് ചിത്രമായ ഷോലെയെിലെ അംജദ് ഖാന്‍ അഭിനയിച്ച കൊള്ളക്കാരനായ ഗബ്ബര്‍സിംഗിനെ പോലെ ജനങ്ങളെ കൊള്ളയടിക്കുന്ന ടാക്‌സ് സംവിധാനമാണ് ജിഎസ്ടി എന്നാണ് രാഹുല്‍ അര്‍ത്ഥമാക്കിയത്.


ചെറുകിട വ്യാപാരികളേയും വ്യവസായങ്ങളേയും തകര്‍ക്കുന്ന ജിഎസ്ടി സമ്പ്രദായം നടപ്പിലാക്കിയ മോഡിയെ കടുത്ത ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചത്.


ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അവഗണിച്ചു. അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്റ് വിളിച്ച് ചേര്‍ത്ത് ആഘോഷിച്ചാണ് ജിഎസ്ടി നടപ്പിലാക്കിയത്. 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാണ് ഗബ്ബര്‍സിംഗ് ടാക്‌സ് ആക്കി മാറ്റിയത്. രാഹുല്‍ പറഞ്ഞു.


നോട്ടു നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു. നോട്ടു നിരോധനം ഒരു രാത്രിയില്‍ പ്രഖ്യാപിച്ച് വര്‍ഷങ്ങളായി ഇന്ത്യ കാത്തു സൂക്ഷിച്ച സമ്പദ് വ്യവസ്ഥ തകര്‍ത്തു. അദ്ദേഹം അവിടെയും നിന്നില്ല.
തകര്‍ന്ന സമ്പദ് രംഗത്തെ വീണ്ടും തളര്‍ത്തി ജിഎസ്ടി നടപ്പിലാക്കി. ഇതോടെ ചെറുകിട വ്യാപാരികളും വ്യവസായികളും തകര്‍ന്നു.


ബിജെപി പ്രസിഡന്റ് അമിത് ഷായെയും രാഹുല്‍ കടന്നാക്രമിച്ചു. ഷായുടെ മകന്‍ ജെയ് ഷായുടെ ബിസിനസ് സ്ഥാപനത്തിന്റെ വളര്‍ച്ചയെ കുറിച്ച് പ്രധാനമന്ത്രി മോഡി മൗനത്തിലാണെന്നും രാഹുല്‍ പറഞ്ഞു. ചടങ്ങില്‍ അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ