Sports News

ശ്രീകാന്തിന് അവിശ്വസനീയ നേട്ടം

Mon, Oct 23, 2017

Arabianewspaper 1715
ശ്രീകാന്തിന് അവിശ്വസനീയ നേട്ടം
ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ കെ ശ്രീകാന്തിന് സ്വപ്‌നതുല്യമായ നേട്ടം. ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് കലാശക്കളിയില്‍ എത്തിയ ശ്രീകാന്ത് കൊറിയയുടെ 22 ാം റാങ്കുകാരനായ ലീ ഹ്യുനിനെയാണ് പരാജയപ്പെടുത്തിയത്.

എട്ടാം റാങ്കുകാരനായ ശ്രീകാന്ത് ഒന്നാം നമ്പര്‍ താരത്തെ സെമിയില്‍ പരാജയപ്പെടുത്തിയതോടെ കീരിട സാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു.

ആദ്യ ഗെയിം 21-10 ന് നേടി ശ്രീകാന്ത്, രണ്ടാം ഗെയിം 21- 5 നാണ് സ്വന്തമാക്കിയത്.

ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസും, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസും നേടിയ ശ്രീകാന്തിന് ഈ വര്‍ഷം ഇത് മൂന്നാം സൂപ്പര്‍ സീരീസിലാണ് കീരീടം .
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ