General News

ഉദയഭാനുവിന്റെ മുന്‍ കൂര്‍ ജാമ്യ ഹര്‍ജി : ജഡ്ജി പിന്‍മാറി

Mon, Oct 23, 2017

Arabianewspaper 835
ഉദയഭാനുവിന്റെ ഹര്‍ജി :  ജഡ്ജി പിന്‍മാറി

അങ്കമാലിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജിവിന്റെ വധത്തില്‍ പ്രതിയായ പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പി ഉബൈദ് പിന്‍മാറി.


ഉദയഭാനു ഏഴാം പ്രതിയാണ്. ഗൂഡാലോചനയില്‍ ഉദയഭാനു നേരിട്ടു പങ്കെടുത്തു എന്നതിന് പോലീസ് ടെലിഫോണ്‍ സംഭാഷണങ്ങളും സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി.


ജാമ്യ ഹര്‍ജി ആദ്യം പരിഗണിക്കവെ ഗൂഡാലോചന കേസില്‍ ടെലിഫോണ്‍ സംഭാഷണം മതിയായ തെളിവല്ലെന്ന് ജസ്റ്റീസ് പി ഉബേദ് പറഞ്ഞിരുന്നു. ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇക്കുറി ഹാജരാക്കിയത്. അഭിഭാഷകനെ ക്രമിനല്‍ കേസില്‍ പ്രതികളായവര്‍ വിളിക്കുന്നത് സ്വാഭാവികം എന്നര്‍ത്ഥത്തിലാണ് ജഡ്ജി ഇങ്ങിനെ പരാമര്‍ശം നടത്തിയത്.


ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനാലാണ് ജസ്റ്റീസ് പി ഉബൈദ് പിന്‍മാറിയത്. താന്‍ പിന്‍മാറുകയാണെന്നും മറ്റൊരു ജഡ്ജി വാദം കേള്‍ക്കുമെന്നും ഉബൈദ് പറഞ്ഞു,. ജസ്റ്റീസ് പി ഉബൈദിനു പകരം മറ്റൊരു ജഡ്ജിയുടെ ബെഞ്ചില്‍ വാദം തുടരും. എന്നാല്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വൈകുമെന്നാണ് സൂചന.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ