General News

ജപ്പാനില്‍ വീണ്ടും അബെ വസന്തം

Mon, Oct 23, 2017

Arabianewspaper 429
ജപ്പാനില്‍ വീണ്ടും അബെ വസന്തം

ജപ്പാനില്‍ പോപ്പുലര്‍ വോട്ടു തേടി പ്രധാനമന്ത്രി ഷിന്‍സോ അബെ വീണ്ടും അധികാരത്തില്‍. ഭരണ കാലാവധി തീരാന്‍ ഒരു വര്‍ഷം അവശേഷിക്കെയാണ് അബെ തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.


അബെ നേതൃത്വം നല്‍കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ചെറിയ സഖ്യ കക്ഷിയും ചേര്‍ന്ന് 465 സീറ്റുകളില്‍ 312 ഉം നേടിയാണ് നിര്‍ണായക വിജയം ഉറപ്പിച്ചത്.


2021 വരെ പ്രധാനമന്ത്രിയായി തുടരാന്‍ അബെയ്ക്ക് പാര്‍ട്ടി അനുമതി നല്‍കി. 2012 ലാണ് ഷിന്‍സോ അബെ ജപ്പാനില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഉത്തര കൊറിയയ്‌ക്കെതിരെ ശക്തമായ നിലപാടും, അമേരിക്കയുമായുള്ള അടുത്ത ബന്ധവും,. മികച്ച ധനകാര്യ നയങ്ങളുമാണ് അബെയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.


അബെയുടെ വിജയത്തെ തുടര്‍ന്ന് ടോക്കിയോ ഓഹരി വിപണി 20 വര്‍ഷത്തെ ഏറ്റവും വലിയ നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കലഹിച്ചതും ഒരുമിക്കാത്തതും അബെയ്ക്ക് ഗുണമായി. പ്രധാന പ്രതിപക്ഷ കക്ഷി കോണ്‍സ്റ്റിറ്റിയൂഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 54 സീറ്റും പാര്‍ട്ടി ഓഫ് ഹോപ് 49 സീറ്റുകളും നേടി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ