Troll Today News

കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ ? ഭാഗ്യ ലക്ഷ്മി

Mon, Oct 23, 2017

Arabianewspaper 1069
കണ്ണന്താനത്തിന്റെ ഭാര്യയെ പരിഹസിച്ച് മതിയായില്ലേ ? ഭാഗ്യ ലക്ഷ്മി

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായതിന്റെ അത്യാഹ്‌ളാദത്തില്‍ വീട്ടമ്മയായ അദ്ദേഹത്തിന്റെ ഭാര്യ ഷീല മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ വീഡിയോ ക്ലിംപിംഗിനെ പരിഹസിച്ച് സൈബര്‍ മലയാളിക്ക് മതിയായില്ലേ - നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സ്ത്രീപക്ഷ വാദിയുമായ ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു.


ഒരു സ്ത്രീ അവരുടെ തനതായ രീതിയില്‍ സംസാരിച്ചതിനെ ഇത്രയോക്കെ കളിയാക്കേണ്ടതുണ്ടോ മലയാളികളുടെ പരിഹാസവും കളിയാക്കലും അതിരു വിടുന്നതായും ഇത് അവഹേളനത്തിന്റെ ലെവലിലേക്ക് മാറുന്നതായും ഭാഗ്യ ലക്ഷ്മി പറുന്നു.


മലയാളികളായ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ അവര്‍ ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാലായാണ് മറ്റു ദേശീയ ചാനലുകളില്‍ നിന്ന് രക്ഷപ്പെട്ട് റിലാക്‌സേഷനുണ്ടെന്നെല്ലാം പറഞഞത്. ഇതില്‍ എന്താണ് മോശമായി പറഞ്ഞത്. ചിലരുടെ സംസാര രീതി അങ്ങിനെയാകാം. ആദ്യമായി മാധ്യമ പ്രവര്‍ത്തകരെ കണ്ടതിന്റെ പരിഭ്രമമാകാം,


അവര്‍ക്ക് മാനവും അഭിമാനവും ഉണ്ട്. നിങ്ങള്‍ കളിയാക്കി ചിരിക്കുമ്പോള്‍ അവര്‍ക്ക് മനോവേദനയായിരിക്കുമെന്ന് ഓര്‍ക്കുക. തമാശ പറയുന്നത് മനസിവാക്കാം. എന്നാല്‍ ഇത് അതിരുവിട്ട പരിഹാസവും ഇപ്പോള്‍ അവഹേളനവുമാണ്. കൊച്ചു കുട്ടികളെ പോലും ഇത്തരത്തില്‍ വേഷം കെട്ടി അവരെ കളിയാക്കുന്ന ഡബ്‌സ്മാഷ് വീിഡിയോ ഇറക്കുന്നു. റിംഗ് ടോണ്‍, മിക്‌സ് ചെയ്ത റാപ് ഗാനം.


എല്ലാ സ്ത്രീകളും ഇതിനെ സ്‌പോര്‍ടീവ് ആയി എടുക്കണമെന്നില്ല. അധികമായാല്‍ അമൃതും വിഷമാണ്. ഈ അവഹേളനം നിര്‍ത്തു ഭാഗ്യ ലക്ഷ്മി പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ