General News

ബിജെപിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം -പട്ടേല്‍ നേതാവ്

Mon, Oct 23, 2017

Arabianewspaper 322
ബിജെപിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം -പട്ടേല്‍ നേതാവ്

ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് പട്ടാദാര്‍ സമര സമിതി നേതാവ് നരേന്ദ്ര പട്ടേല്‍. പട്ടേല്‍ സംവരണ സമിതിയുടെ കണ്‍വീനറാണ് നരേന്ദ്ര പട്ടേല്‍.


ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനം നടത്തി തനിക്ക് ഒരു കോടി രൂപയുടെ വാഗ്ദാനം നല്‍കിയതെന്ന് ഇയാള്‍ പറഞ്ഞു. അഡ്വാന്‍സ് നല്‍കിയ പത്തു ലക്ഷം രുപയും വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കി. 90 ലക്ഷം രൂപ തിങ്കളാഴ്ച നല്‍കാമെന്നാണ് വാഗ്ദാനമെന്നും എന്നാാല്‍. ബിജെപിയുടെ ഈ നടപടി പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെുടത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.


സമര നായകന്‍ ഹാര്‍ദ്ദിക് പട്ടേലിന്റെ അനുയായി വരുണ്‍ പട്ടേലും കൂട്ടരും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ വരുണ്‍ തന്നേയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുവെന്നും ഗുജറാത്ത് ബിജെപി ഓഫീസിലെത്തിച്ച ശേഷം പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജിതുഭാ.ി വഘാനിയെ പരിചയപ്പെടുത്തിയെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.


തുടര്‍ന്ന് തനിക്ക് വരുണ്‍ പട്ടേല്‍ ഒരു ബാഗ് തന്നുവെന്നും ഇതില്‍ പത്തു ലക്ഷം രൂപ ഉണ്ടായിരുന്നതായും ബാക്കി 90 ലക്ഷം തിങ്കളാഴ്ച നല്‍കുമെന്നുമായിരുന്നുപറഞ്ഞിരുന്നതെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു.


എന്നാല്‍,. നരേന്ദ്ര പട്ടേലിന്റെ ആരോപണം കളവാണെന്നും താന്‍ പണം നല്‍കിയിട്ടില്ലെന്നും വരുണ്‍ പട്ടേല്‍ പറഞ്ഞു. പട്ടേല്‍ സമുദായം ബിജെപിക്ക് ഒപ്പമാണെന്ന് തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് നടത്തുന്ന നാടകമാണിതെന്നും വരുണ്‍ പട്ടേല്‍ പറഞ്ഞു.


അതേസമയം, ഗുജറാത്ത് ബിജെപി ഇതുവരെ ഇതിനെകുറിച്ച് പ്രതികരിച്ചിട്ടില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ