General News

രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് വിവാദമായി

Sun, Oct 22, 2017

Arabianewspaper 168
രാജസ്ഥാന്‍ സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് വിവാദമായി

പൊതു പ്രവര്‍ത്തകരേയും ജഡ്ജിമാരടമക്കമുള്ള ന്യായാധിപന്‍മാരേയും വ്യാജ അഴിമതി ആരോപണങ്ങളില്‍ സംരക്ഷിക്കാനെന്ന പേരില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം രംഗത്ത്.


അഴിമതി ഉള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞാല്‍ മജിസ്‌ട്രേറ്റിനോ പോലീസിനോ സിആര്‍പിസി സെക്ഷന്‍ 156(3) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉത്തരവിടുന്നതിനോ കേസ് എടുക്കുന്നതിനും മുമ്പോ സര്‍ക്കാരിന്റെ അനുമതി തേടണമെന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.


സെക്ഷന്‍ 156(3) കേസുകളില്‍ 73 ശതമാനവും വ്യാജമാണെന്ന് കഴിഞ്ഞ മൂന്നു വര്ഷത്തെ കണക്കുകള്‍ തെളിയിക്കുന്നതായും സുപ്രീം കോടതി പോലും ഈ നിയമത്തില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടതായും ബിജെപി പറയുന്നു. 2015 ല്‍ മഹാരാഷ്ട്ര സര്‍ക്കാരും സമാനമായ നിയമം പാസാക്കിയിരുന്നതായും ബിജെപി ചൂണ്ടിക്കാട്ടുന്നു.


സെക്ഷന്‍ 156 (3) ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഇതെന്ന് മുഖ്യമന്ത്ി വസുന്ധര രാജെ സിന്ധ്യ പറയുന്നു.


ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനോ പ്രസിദ്ധികരിക്കുന്നതിനോ വിലക്കു ഏര്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് ഇറങ്ങിയിരിക്കുന്നത്. നിയമസഭയില്‍ അവതരിപ്പിച്ച് ബില്‍ ആക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.


എന്നാല്‍, ഈ ഓര്‍ഡിനന്‍സ് അഴിമതിക്കാരെ സംരക്ഷിക്കുന്നതിനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനു മുമ്പ് അഴിമതി ആരോപണങ്ങള്‍ക്ക് തടയിടാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.


അതേസമയം, അഴിമതിക്കെതിരെ സീറോ ടൊളറന്‍സ് നയമാണ് ബിജെപിയുടേതെന്നും അഴിമതിക്കാരായ ആരേയും സംരക്ഷിക്കില്ലെന്നും എന്നാല്‍, ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്നും വസുസന്ധരെ രാജെ പറഞ്ഞു,

Tags : Rajasthan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ