General News

പ്രതിഷേധത്തിന് വഴങ്ങി, സോളാര്‍ പാര്‍ക്ക് സര്‍ക്കാര്‍ ഉപേക്ഷിച്ചു

Sun, Oct 22, 2017

Arabianewspaper 336
പ്രതിഷേധത്തിന് വഴങ്ങി, സോളാര്‍ പാര്‍ക്ക് സര്‍ക്കാര്‍ ഉപേക്ഷിച്ചു

കേരളത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് നടപ്പിലാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. കാസര്‍കോട് ജില്ലയില്‍ 200 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാര്‍ക്കിനാണ് കേന്ദ്രം അനുമതിയും ധനസഹായവും പ്രഖ്യാപിച്ചിരുന്നത്.


എന്നാല്‍, കാസര്‍കോട് സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായത്.


സോളാര്‍ പാര്‍ക്കിന് കുറഞ്ഞത് 500 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കേണ്ടത്. എന്നാല്‍, കേരളത്തിന്റെ പ്രത്യേക അഭ്യാര്‍ത്ഥന പ്രകാരം ഇത് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


പദ്ധതിക്കായി സര്‍ക്കാര്‍ ര്ണ്ടായിരം ഏക്കര്‍ തരിശു ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍, തരിശു ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന പഞ്ചായത്തുകളുടെ നിലപാടാണ് പദ്ധതിക്ക് തടസമായത്.


റിന്യുവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയും സംസ്ഥാന വൈദ്യുതി ബോര്‍ഡും കൈകോര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.


കേന്ദ്ര സ്ഥാപനത്തിന്റെ 50 മെഗാവാട്ട് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മഡിക്കൈ പഞ്ചായത്തിലെ അമ്പലത്തുംകരയിലെ പദ്ധതിയാണ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. ഇതിനൊപ്പം 200 ഏക്കര്‍ ഭുമി കൂടി കേന്ദ്ര ഏജന്‍സിക്കു സംസ്ഥാന സര്‍ക്കാര്‍ കൈമാറി. കുടുതല്‍ ഭൂമി ലഭ്യമല്ലെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറയുന്നത്.


മഡിക്കൈ, കിനാനൂര്‍, പൈവാലികെ, കരി്തലം, മീജ പഞ്ചായത്തുകളുടെ ഏതിര്‍പ്പുകളെ തുടര്‍ന്ന് സോളാര്‍ പാര്‍ക്ക് എന്ന സ്വപ്‌നം സഫലമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


കാസര്‍കോട് രണ്ടായിരം ഏക്കര്‍ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാല്‍ മറ്റു വികസനങ്ങള്‍ക്ക് ഭുമി ഇല്ലാതാകുമെന്ന വാദമാണ് ഈ പഞ്ചായത്തുകള്‍ ഉയര്‍ത്തിയത്.


നാലു പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ഭൂമിയാണ് സോളാര്‍ പാര്‍ക്കിനായി കണ്ടെത്തിയിരുന്നത്. തരിശ് ഭൂമി എന്ന നിലയിലുള്ളതാണ് ഈ പ്രദേശം.


കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം വീടുകള്‍ക്കുള്ള വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതി ഉപേക്ഷിച്ചതോടെ 70 കോടി മുതല്‍ മുടക്കി നിര്‍മിച്ച 220 കെ വി സബ്‌സ്റ്റേഷന്‍ പാഴായി.


സൗരോര്‍ജ്ജ പദ്ധതികള്‍ക്കായി ഇതര സംസ്ഥാനങ്ങള്‍ 4000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികള്‍ സമര്‍പ്പിച്ചപ്പോള്‍ കേരളം 200 മെഗാവാട്ടിന്റെ രണ്ടു പദ്ധതികള്‍ക്കാണ് അപേക്ഷിച്ചത്.


സിപിഎം ഭരിക്കുന്ന പഞ്ചായത്തുകള്‍ തന്നെ എതിര്‍പ്പുമായി വന്നതോടെ സോളാര്‍ പാര്‍ക്ക് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ കമ്മീഷന്‍ ചെയ്ത 50 മെഗാവാട്ട് പദ്ധതി മാത്രമായി ഇതു ചുരുങ്ങും.


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവെച്ച പദ്ധതിയാണ് ഇത്. കാസര്‍കോട് സോളാര്‍ പാര്‍ക്കില്‍ നിന്നും 400 കെവി ലൈനിലൂടെ ഹരിതോര്‍ജ്ജ ഇടനാഴി സ്ഥാപിച്ച് വൈദ്യുതി കൊണ്ടുപോകാനുള്ള പദ്ധതിക്ക് 700 കോടി രൂപയും കേന്ദ്രം അനുവദിച്ചിരുന്നു.


50 മെഗാവാട്ട് പദ്ധതിയായി ചുരുങ്ങിയതോടെ ഹരിതോര്‍ജ്ജ ഇടനാഴിയില്‍ അംഗത്വം നഷ്ടപ്പെടുകയും 220 കെ വി സബ്‌സ്റ്റേഷന്‍ പാഴാകുകയും ചെയ്യും.


ജലവൈദ്യുതി പദ്ധതികള്‍ക്കും, തെര്‍മല്‍ പ്ലാന്‍ുകള്‍ക്കും പരിസ്ഥിതി വാദം തടസമായതോടെയാണ് ഗ്രീന്‍ എനര്‍ജി സങ്കലപ്ത്തിലുള്ള സൗരോര്‍ജ്ജ പദ്ധതി പ്രഖ്യാപിച്ചത്. വൈദ്യുതി പ്രതിസന്ധി വന്നാല്‍ വൈദ്യുതി മിച്ച സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കകയേ നീവൃത്തിയുള്ളു.

Tags : solar park 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ