General News

ഇടവഴിയില്‍ പെണ്‍കുട്ടിയെ കയറിപിടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

Sun, Oct 22, 2017

Arabianewspaper 521
ഇടവഴിയില്‍ പെണ്‍കുട്ടിയെ കയറിപിടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട് നഗരത്തിലെ വൈഎംസിഎ ക്രോസ് റോഡിനോടു ചേര്‍ന്നുള്ള ഇടവഴിയില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. പ്രതി വെള്ളയില്‍ സ്വദേശി ജംഷാദിനെയാണ് പോലീസ് പിടിച്ചത്. കൊയിലാണ്ടിയില്‍ ബന്ധുവീട്ടിലായിരുന്ന ഇയാളെ നടക്കാവ് പോലീസാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ഐപിസി 354 ാം വകുപ്പു പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് എടുത്തു.


സംഭവത്തിന്റെ  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ബാഗുമായി നടന്നു നീങ്ങുന്ന പെണ്‍കുട്ടിക്ക് മുന്നിലായി നടക്കുന്ന കൈലി മുണ്ട് മടക്കി കുത്തിയ യുവാവ് പൊടുന്നനെ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു.


നിലത്തു വീണ പെണ്‍കുട്ടിയെ മാനഭംഗത്തിന് ശ്രമിക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞു. കുതരി മാറുകയും നിലവിളിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഓടിപോകുകയായിരുന്നു.


തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാളെ യുവതി കല്ലെടുത്ത് എറിഞ്ഞ് പ്രതിരോധിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഞരമ്പു രോഗിയുടെ ലക്ഷണങ്ങളുമായി ഓടിവരുന്ന ഇയാള്‍ കൈലിമൂണ്ട് ഉയര്‍ത്തിപ്പിടിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ ഉണ്ട്.


ഈ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയില്‍ വൈറലായതോടെ നടക്കാവ് പോലീസ് സ്വമേധായ കേസ് എടുക്കുകയായിരുന്നു.  ഒക്ടോബര്‍ 18 ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.  പെണ്‍കുട്ടിയുടെ മൊഴി എടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

Tags : abuse 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ