General News

തോമസ് ചാണ്ടിക്കെതിരെ കളക്ടറുടെ റിപ്പോര്‍ട്ട്

Sun, Oct 22, 2017

Arabianewspaper 200
തോമസ് ചാണ്ടിക്കെതിരെ കളക്ടറുടെ റിപ്പോര്‍ട്ട്

ഗതാഗത മന്ത്രി തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയതായി കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലാണ് തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയതായും കര്‍ശന നടപടി കൈക്കോളളണമെന്നും ശുപാര്‍ശയുള്ളത്.


മാര്‍ത്താണ്ഡം കാലയില്‍ നിയമവിരുദ്ധമായി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള വഴി നിര്‍മിക്കാന്‍ മണ്ണിട്ടു നികത്തിയതും റിസോര്‍ട്ടിലെ കാര്‍ പാര്‍ക്കിംഗിനും മണ്ണിട്ട് നിലം നികത്തിയത് നിയമ വിരുദ്ധമാണെന്നും കളക്ടര്‍ അനുപമയുടെ രിപ്പോര്‍ട്ടില്‍ പറയുന്നു.


മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ ഭുമി തിരിച്ചു പിടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിനു മുന്നിലെ കായലില്‍ ബൊയ് നിരത്തി കുറെ ഭാഗം വളഞ്ഞു കെട്ടിയതിനെ കുറിച്ചും അന്വേഷിക്കണമെന്നും പറയുന്നുണ്ട്.


എന്നാല്‍, റവന്യു സെക്രട്ടറിയോ, മന്ത്രിയോ ഇതു സംബന്ധിച്ച യാതൊരു വെളിപ്പെടുത്തലും ഇതുവരെ നടത്തിയിട്ടില്ല. ശനിയാഴ്ചയാണ് റവന്യു സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയത്.


തോമസ് ചാണ്ടി കായലും,. നിലവും കൈയ്യേറിയെന്ന് ആരോപിച്ച് പ്രതിപക്ഷവും ചില മാധ്യമ ചാനലുകളും നിരന്തരമായി ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ ഇക്കാര്യം അന്വേഷിച്ചത്.


മണ്ണിട്ട് നികത്തി വഴി നിര്‍മിച്ചത് താല്‍ക്കാലികമാണെന്നും ഇത് എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാമെന്നുമാണ് തോമസ് ചാണ്ടി കയ്യേറ്റത്തെ തള്ളി ന്യായീകരിച്ചിരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയും ഇടതു മുന്നണിയും അദ്ദേഹത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.


റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് തോമസ് ചാണ്ടി ഒരു മാസത്തേക്ക് ചികിത്സാര്‍ത്ഥം അവധിക്ക് പോകുകയാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ