General News

ബിജെപി ശ്രമിക്കുന്നത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ -പിണറായി

Sun, Oct 22, 2017

Arabianewspaper 146
ബിജെപി ശ്രമിക്കുന്നത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ -പിണറായി

കേരളത്തിനെതിരെ ദേശീയ തലത്തില്‍ ബിജെപി നടത്തുന്ന പ്രചാരണം സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമാ.യാണ്. ജനരക്ഷാ യാത്രയില്‍ ഇത് പ്രകടമായി. -മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


സംസ്ഥാനത്തെ ഇടിച്ചു താഴ്ത്താനാണ് ദേശീയ നേതാക്കള്‍ ശ്രമിച്ചത്. വിജയ ദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തുടക്കമിട്ട ആക്രമണമാണ് ജനരക്ഷാ യാത്രയിലും തുടര്‍ന്നത്.


സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് ആക്രമണം നടത്താനുള്ള പരസ്യാനുമതിയാണ് കേന്ദ്ര നേതാക്കള്‍ നല്‍കിയതെന്ന്. പിണറായി പറഞ്ഞു.


ഇടതു മുന്നണി നടത്തുന്ന ജനജാഗ്രത യാത്രയുടെ തെക്കന്‍ മേഖല യാത്ര ഉദ്ഘാടനം ചെയ്യവെയാണ് പിണറായി ബിജെപിക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചു വിട്ടത്.


ബിജെപി നേതാക്കളുടെ പ്രകോപനങ്ങളില്‍ വീഴാതെ ജനവിഭാഗങ്ങളുടെ ക്ഷമയാണ് പ്രതികരിക്കാതിരുന്നത്. നിങ്ങളുടെ നാക്ക് തന്നെ നിങ്ങള്‍ക്ക് വിനയാകും മുഖ്യമന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ