General News

മോഡി വീണ്ടും ഗുജറാത്തിലേക്ക്, കോടികളുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും

Sat, Oct 21, 2017

Arabianewspaper 235
മോഡി വീണ്ടും ഗുജറാത്തിലേക്ക്, കോടികളുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും

തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും എത്തുന്നു. ഞായറാഴ്ച നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഭവനഗര്‍, വഡോദര എന്നിവടങ്ങളിലാണ് മോഡിയുടെ പരിപാടികള്‍.


ഈ മാസം ഇത് മൂന്നാം തവണയാണ് മോഡി ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. ഭവനഗറിലും വഡോദരയിലും നിരവധി പദ്ധതികളുടെ തറക്കല്ലിടലാണ് നടക്കുന്നത്. വഡോദരയിലും മറ്റുമായി 2400 കോടിയുടെ വിവിധ പദ്ധതികളാകും മോഡി ഉദ്ഘാടനം ചെയ്യുക.


ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഒരേ സമയം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഹിമചലിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പു തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടു തിരഞ്ഞെടുപ്പുകളുടേയും ഫലം ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക എന്നും കമ്മീിഷന്‍ അറിയിച്ചിരുന്നു.


എന്നാല്‍, ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം മാറ്റിവെയ്ക്കുകയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന വിമര്‍ശനം ഉയരുന്നുണ്ട്. മോഡിയുടെ ഞായറാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷമായിരിക്കും തിരഞ്ഞെടുപ്പു കമ്മീഷന്‍ ഗുജറാത്തിലെ തീയതികള്‍ പ്രഖ്യാപിക്കുക.


കമ്മീഷന്റെ ഈ നടപടിയെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ