Health News

ന്യൂമോണിയക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് വരുന്നു

Sat, Oct 21, 2017

Arabianewspaper 719
ന്യൂമോണിയക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് വരുന്നു

ന്യൂമോണിയക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് കണ്ടുപിടിച്ചതോടെ ഇതുമൂലം ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കാനാകുമെന്ന് സൂചന. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നു.


സ്‌ട്രെപടോകോകസ് ന്യുമോണിയയുടെ 72 വകഭേദങ്ങള്‍ക്ക് ഉള്ള പ്രതിരോധ കുത്തിവെയ്പ്പാണ് കണ്ടുപിടിച്ചിരിക്കുന്നത്.


കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന ന്യൂമോണിയക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എന്ന നിലയിലും ഇത് വന്‍ പ്രാധാന്യമര്‍ഹിക്കുന്നു.


ന്യൂയോര്‍ക് സര്‍വ്വകലാശലയിലെ പ്രഫസര്‍ ബ്ലെയിന്‍ ഫെയ്ഫറാണ് ഇതു സംബന്ധിച്ച ലേഖനം സയന്‍സ് ജേര്‍ണലില്‍ എഴുതിയത്.


ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് 2004 ല്‍ ലോകമെമ്പാടുമായി ഇരുപതു ലക്ഷം കുട്ടികളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. 2015 ല്‍ ഇതിന് കുറവു വന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ