General News

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതി. തീരുമാനമായി

Thu, Oct 19, 2017

Arabianewspaper 344
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതി. തീരുമാനമായി

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലിപിനെ ഒന്നാം പ്രതിയാക്കാന്‍ അന്നേഷണ സംഘം തീരുമാനിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തിരുമാനം. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്.


ആലുപ പോലീസ് ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ വ്യാഴാഴ്ച വൈകീട്ട് എട്ടു മണിയോടെയാണ് തീരുമാനമായത്.


അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലാണ് യോഗം ചെര്‍ന്നത്.


ഗുഡാലോചന നടത്തിയയാളും കൃത്യം ചെയ്തയാളും ഒരേ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ദിലീപിനാണ് ആക്രമണത്തിന് ഇരയായ നടിയോട് പകയുണ്ടായിരുന്നതെന്നും ഇതിനാല്‍ ദിലീപാണ് കേസില്‍ ഒന്നാം പ്രതിയാകേണ്ടതും എന്ന വാദമാണ് സന്ധ്യ ഉയര്‍ത്തിയത്.


ദിലിപിനെ രണ്ടാം പ്രതിയാക്കണമെന്നാണ് മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ വാദിച്ചതെങ്കിലും അന്നേഷണ സംഘത്തിന്റെ മേധാവിയുടെ തീരുമാനത്തെ മറ്റുള്ളവര്‍ അംഗീകരിക്കുകയായിരുന്നു.


നടി ആക്രമിപ്പക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപ് പനി മൂലം ചികിത്സയിലായിരുന്നുവെന്ന് ഡോക്ടറുടെ നിര്‍ണായക മൊഴി പുറത്തുവന്നിട്ടുണ്ട്. നേരത്തെ, ദിലീപ് വ്യാജ രേഖയുണ്ടാക്കിയെന്നായിരുന്നു പോലസിന്റെ ആരോപണം. ഡോക്ടര്‍ ഇത് നിഷേധിച്ചു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ