General News

ദിലീപ് ചികിത്സ തേടി, വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടില്ല- ഡോക്ടര്‍

Thu, Oct 19, 2017

Arabianewspaper 344
ദിലീപ് ചികിത്സ തേടി, വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിട്ടില്ല- ഡോക്ടര്‍

ദിലീപ് തന്റെ ആശുപത്രിയില്‍ നിന്നും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് സമ്പാദിച്ചുവെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ദിലീപിനെ ചികിത്സിച്ച ഡോക്ടര്‍.


ദിലീപ് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയും ക്ഷീണവും മൂലം ഡ്രിപ് നല്‍കിയിരുന്നു. ആന്റിബയോട്ടിക്കുകളും നല്‍കിയിരുന്നു. ആശുപത്രിയില്‍ രാത്രി കഴിയാന്‍ ബുദ്ധിമുട്ടെണ്ട് അറിയിച്ചതിനാല്‍ രാത്രി വീട്ടിലേക്ക് പോയിരുന്നു.


ഇതിന് ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും രോഗികളും സാക്ഷികളായിരുന്നുവെന്ന് ആലുവ അന്‍വര്‍ ആശുപത്രിയിലെ ഡോ ഹൈദര്‍ അലി പറഞ്ഞു. ഫെബ്രുവരി 1ീ4 മുതല്‍ 18 വരെ ദിലീപ് ആശുപത്രിയില്‍ ഉണ്ടായിരുന്നു.
ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെട്ടത്.


രണ്ടു ദിവസം ദിലീപിന്റെ വസതിയിലും താന്‍ ചെന്നിരുന്നു. ആശുപത്രി രേഖകള്‍ പോലീസ് പരിശോധിക്കുകയും തങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍,. വ്യാജ സര്‍ട്ടിഫിക്കേറ്റ് നല്‍കിയെന്ന വാര്‍ത്ത പ്രചരിച്ചതോടെയാണ് ആശുപത്രി ,അധികൃതര്‍ വിശദീകരണവുമായി രംഗത്ത് വന്നത്.


ഇതിനിടെ ദിലീപിന് ആറേഴു ദിവസമായി സുഖമില്ലെന്നും രാമലീലയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും കലഭാവന്‍ ഷാജോണ്‍ ഫെബ്രുവരി 18 ന് കോതമംഗലത്ത് നടന്ന ചടങ്ങില്‍ പറയുന്നതിന്റെ എസിവി കേബിള്‍ ചാനലിന്റെ വീഡിയോ ദിലീപ് ഓണ്‍ലൈന്‍ പുറത്തു വിട്ടിട്ടുണ്ട്.


ദിലീപ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ദിലീപ് എത്താനിരുന്നതാണെങ്കിലും പനി മൂലം വാരാന്‍ കഴിയുന്നില്ലെന്നും പകരം താന്നെയാണ് ഈ കൃത്യം നിര്‍വഹിക്കാന്‍ ഏല്‍പ്പിച്ചതെന്നും ഷാജോണ്‍ പറയുന്നു വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ