General News

ജെയ് ഷായ്‌ക്കെതിരായ വാര്‍ത്ത പിന്‍വലിച്ച നടപടിക്കെതിരെ എന്‍ഡിടിവിയില്‍ പ്രതിഷേധം

Thu, Oct 19, 2017

Arabianewspaper 307
ജെയ് ഷായ്‌ക്കെതിരായ വാര്‍ത്ത പിന്‍വലിച്ചു , എന്‍ഡിടിവിയില്‍ പ്രതിഷേധം

ബിജെപി പ്രസിഡന്റ് അമിത് ഷായുടെ മകനെതിരെ എന്‍ഡിടിവി പ്രസിദ്ധീകരിച്ച വാര്‍ത്ത് വെബ്‌സൈറ്റില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിച്ചു. വാര്‍ത്ത നിയമപ്രശ്‌നം ഉണ്ടാക്കുമെന്ന് നിയമോപദേശകര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വാര്‍ത്ത പിന്‍വലിച്ചതെന്ന് എന്‍ഡിടിവി മാനേജിംഗ് എഡിറ്റര്‍ ശ്രീനിവാസന്‍ ജെയ്ിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


എന്നാല്‍, ഇത്തരം സംഭവം പതിവുവിട്ടുള്ളതാമെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


അമിത് ഷായുടെ മകന്‍ ജെയ്ഷായെ കുറിച്ച് ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയെ ആധാരമാക്കിയാണ് എന്‍ഡിടിവി വാര്‍ത്ത നല്‍കിയത്. വയറിനെതിരെ ജെയ് ഷാ നൂറു കോടിയുടെ അപകീര്‍ത്തി കേസാണ് നല്‍കിയിരിക്കുന്നത്.


ഇതു കൂടാതെ അഹമദാബാദ് കോടതി ജെയ് ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനും, ടിവി ചര്‍ച്ച നടത്തുന്നതിനും വിലക്കി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സമാനമായ വാര്‍ത്തകള്‍ പ്രസിദ്ധികരിക്കേണ്ടതില്ലെന്ന് എന്‍ഡിവി തീരുമാനിച്ചത്.


എന്നാല്‍, വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത്തരം സാഹചര്യങ്ങള്‍ മാധ്യമപ്രവര്‍ത്തനത്തെ കഠിനതരമാക്കുകയാണെന്നും ഇത് പതിവില്ലാത്തതാണെന്നും എന്നാല്‍, താന്‍ ഇതുവരെ നിര്‍വഹിച്ചു പോന്ന മാധ്യമ പ്രവര്‍ത്തനം തുടര്‍ന്നും നടത്തുമെന്നും മാനേജ് മെന്റിനെ തന്റെ പ്രതിഷേധം അറിയിച്ചെന്നും ശ്രീനിവാസന്‍ ജെയ്ന്‍ പറഞ്ഞു.


സിപിഎം നേതാവ് പ്രകാര് കാരാട്ടിന്റെ ബന്ധുവായ പ്രണോയ് റോയിയാണ് എന്‍ഡിടിവിയുടെ ഉടമ. റോയിയുടെ ഭാര്യ രാധിക റോയി സിപിഎം നേതാവ് വൃന്ദ കാരാട്ടിന്റെ സഹോദരിയാണ്.


 

Tags : NDTV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ