General News

ലൈംഗിക പീഡനം അന്വേഷിക്കണം -മുഖ്യമന്ത്രിക്ക് സരിതയുടെ പരാതി

Thu, Oct 19, 2017

Arabianewspaper 315
ലൈംഗിക പീഡനം അന്വേഷിക്കണം -മുഖ്യമന്ത്രിക്ക് സരിതയുടെ പരാതി

സോളാര്‍ കേസില്‍ തന്നെ കുടുക്കാന്‍ ഗുഡാലോചന നടത്തുന്നതായി കാണിച്ച് സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. മുന്‍ അന്വേഷണ സംഘം തനിക്കെതിരെ ഗുഡാലോചന നടത്തുന്നുവെന്ന് കാണിച്ചാണ് പരാതി. ഇതോടൊപ്പം തന്നെ ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുക്കണമെന്നും സരിത ആവശ്യപ്പെട്ടിട്ടുണ്ട്.


തന്നെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതാണെന്നും ഡിജിപി ഹേമചന്ദ്രന്‍, എഡിജിപി പത്മകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തന്നെ ബോധപൂര്‍വം കുടുക്കി കേസ് എടുക്കാന്‍ പത്മകുമാര്‍ താല്‍പര്യമെടുത്തുവെന്നും ആദ്യം നടത്തിയ അന്വേഷണത്തില്‍ വീഴ്ച ഉണ്ടെന്നും കേസ് പുനരന്വേഷിക്കണമെന്നുമാണ് സരിതയുടെ കത്തിലെ ഉള്ളടക്കം.


സോളാര്‍ പദ്ധതി നടപ്പിലാക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസു നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും പട്ടികയും സരിത മുഖ്യമന്ത്രിക്ക് കൈമാറി.


സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. പതിനേഴ് പേജുള്ള പരാതിയില്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.


മുന്‍ സര്‍ക്കാരിനും ഇത് കാണിച്ച് കത്തു നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സരിത പറയുന്നു. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ ബലാല്‍സംഗം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ