General News

കടുത്ത തീരുമാനങ്ങളുമായി പോലീസ്, ദിലീപ് ശബരിമലയില്‍

Thu, Oct 19, 2017

Arabianewspaper 361
കടുത്ത തീരുമാനങ്ങളുമായി പോലീസ്,  ദിലീപ് ശബരിമലയില്‍

നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ ജാമ്യം റദ്ദു ചെയ്യുന്നതടക്കമുള്ള കടുത്ത നടപടികളുമായി പോലീസ് മുന്നോട്ട്. ഇതിനിടെ, ദിലീപ് തുലാമാസ പൂജ തൊഴാന്‍ ശബരിമലയിലും എത്തി.


ദിപാവലി ദിവസം ശബരിമലയില്‍ എത്തിയ ദിലീപ് ആളരവമില്ലാതെ ശബരിശനെ തൊഴുതു വഴങ്ങി. മേല്‍ശാന്തിയില്‍ നിന്നും പ്രസാദം വാങ്ങിയ ശേഷം അദ്ദേഹത്തിന്റെ മുറിയിലെത്തി വിശ്രമിച്ചു, അല്പ നേരത്തെ സംഭാഷണങ്ങള്‍ക്കു ശേഷം മേല്‍ശാന്തിയെയും തന്ത്രിയുടേയും അനുഗ്രഹം വാങ്ങി മടക്കി. ജയിലില്‍ വെച്ച് തുടര്‍ന്ന 41 ദിവസത്തെ വ്രതവുമായാണ് ദിലീപ് മലകയറിയതെന്ന് അടുത്ത സുഹുത്തുക്കള്‍ പറഞ്ഞു. നേരത്തെ,. കലൂര്‍ പള്ളിയിലും, ഗുരുവായൂര്‍ ക്ഷേത്രത്തിലും ദിലീപ് ദര്‍ശനം നടത്തിയിരുന്നു.


അതേസമയം, ആലുവ പോലീസ് ക്ലബില്‍ ദിലീപിനെതിരെ കടുത്ത നടപടിയെടുക്കുന്നതിനുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഗൂഡാലോചനയില്‍ പ്രതിയായ ദിലീപിനെ കുറ്റം ചെയ്ത പള്‍സര്‍ സുനിയേക്കാളോ തുല്യമായോ ഉത്തരവാദിയാണെന്ന നിഗമനത്തിലാണ് പോലീസ്.


ഇതിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കണമെന്ന തീരുമാനത്തിലാണ് പോലീസ്. നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. ഗുഡാലോചന കേസില്‍ കുറ്റപത്രം തയ്യാറായിക്കഴിഞ്ഞു. ദിലീപിനെ ഒന്നാാം പ്രതിയാക്കിയാല്‍ നിലവിലെ ജാമ്യം റദ്ദാക്കിക്കിട്ടുമെന്ന് പോലീസ് കണക്കു കൂട്ടുന്നു.


ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരിട്ട് ടെലിഫോണ്‍ സംഭാഷണമോ കൂടിക്കാഴ്ചയോ നടന്നതിനുള്ള തെളിവ് ലഭിക്കാത്തത് അന്വേഷണ സംഘത്തിന് പ്രതിസന്ധിയാകുന്നുവെങ്കിലും 26 തെളിവുകള്‍ കുട്ടി യോജിക്കാന്‍ കഴിഞ്ഞാല്‍ ഗൂഡാലോന തെളിയുമെന്ന നിഗമനത്തിലാണ് പോലീസ്.


എന്നാല്‍,. ഒരു കണ്ണി വിട്ടു പോയാല്‍ അടിപടലെ എല്ലാം വീഴുമെന്ന ആശങ്കയും പോലീസിനുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ക്യാമറ ലഭിക്കാത്തത് അന്വേഷണ സംഘത്തിന് വന്‍ തിരിച്ചടിയാണ്.


ദിലീപുമായി വിദേശ പരിപാടികളില്‍ സ്റ്റേജ് ഷോ ചെയ്തുവന്ന ഗായിക റിമി ടോമിയുടെ മൊഴിയില്‍ ദിലീപിനെ കുടുക്കാനുള്ള വസ്തുതകള്‍ ലഭിച്ചെന്ന സൂചനയുമുണ്ട്. നടി ആക്രമിക്കപ്പെടുന്ന വിവരങ്ങള്‍ റിമി ടോമിക്ക് അറിയാമായിരുന്നുവെന്ന ആരോപണവും നിലവില്‍ ഉണ്ട്.


എന്നാല്‍, പള്‍സര്‍ സുനി ഉള്‍പ്പടെയുള്ളവര്‍ കുറുമാറാനുള്ള സാധ്യതയുമുണ്ടെന്നതിനാല്‍ പോലീസ് അതിവ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയുടെ നീക്കവും ഏവരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.


കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ദിലീപ് ഒന്നാം പ്രതിയായാല്‍ ജാമ്യം റദ്ദാക്കപ്പെടുമെന്ന വാദത്തെ തുടര്‍ന്ന് ദിലീപിനോട് അടുപ്പമുള്ളവര്‍ വീണ്ടും ആശങ്കയിലാണ്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ